ഉല്ലാസ ബോട്ട് മറിഞ്ഞുണ്ടായ അപകടം; ടെക് വ്യവസായി മൈക്ക് ലിഞ്ചിന്റെ മൃതദേഹം കിട്ടി

mike lynch

ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ ഉല്ലാസ ബോട്ട് മറിഞ്ഞ് കാണാതായ ടെക് വ്യവസായ പ്രമുഖന്‍ മൈക്ക് ലിഞ്ച് മരിച്ചതായി സ്ഥിരീകരണം. ബോട്ടപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടി നടത്തിയ തെരച്ചിലില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി.

കടലില്‍ അമ്പത് മീറ്റര്‍ താഴ്ച്ചയില്‍ മുങ്ങല്‍ വിദഗ്ദര്‍ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച നടത്തിയ പരിശോധനയിലാണ് അമ്പതത്തൊമ്പതുകാരനായ മൈക്കിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം അപകടത്തിന് ശേഷം കാണാതായ അദ്ദേഹത്തിന്റെ മകള്‍ ഹന്നയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.അപടത്തില്‍പെട്ട ലിഞ്ചിന്റെ ഭാര്യയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചിരുന്നു.

ALSO READ: ‘നിശബ്ദത ഒന്നിനും പരിഹാരമല്ല; റിപ്പോർട്ട് ഗൗരവത്തോടെ സമീപിക്കണം’: ലിജോ ജോസ് പെല്ലിശേരി

ബയേഷ്യന്‍ എന്ന ഉല്ലാസ ബോട്ടാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്.്അപകടസമയം 22 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ പതിനഞ്ച് പെരെ രക്ഷാസേന രക്ഷപെടുത്തിയിരുന്നു. മൈക്ക് ലിഞ്ച്, അദ്ദേഹത്തിന്റെ പതിനെട്ട് വയസ്സുള്ള മകള്‍, ബോട്ടിലെ ഷെഫ് അടക്കം ആറു പേരെ കാണാതിയിരുന്നു.

ALSO READ: കൊൽക്കത്ത കൊലപാതകം; എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

1996ല്‍ സ്ഥാപിതമായ ഓട്ടോണമി എന്ന സോഫ്റ്റവെയര്‍ കമ്പനിയുടെ സഹസ്ഥാപകനായിരുന്നു ലിഞ്ച്. 2011ല്‍ കമ്പനി അദ്ദേഹം എച്ച്പിക്ക് വിറ്റിരുന്നു.ഇതുമായി ബന്ധപ്പെട്ട് നിരവധി വഞ്ചനാ കുറ്റങ്ങള്‍ ലിഞ്ചിന് മേല്‍ ചുമത്തിയിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് അദ്ദേഹത്തെ കുറ്റമോചിതയനാക്കിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News