സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലം വീടാണ്; യു എൻ റിപ്പോർട്ട്

UN Report on Gender violence

സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം വീടാണെന്ന് യുഎൻ റിപ്പോർട്ട്. 2023ൽ പ്രതിദിനം പങ്കാളിയാലോ അടുത്ത ബന്ധുവാലോ കൊല്ലപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം ശരാശരി 140 ആണെന്നാണ് യുഎൻ റിപ്പോർട്ട്. “എല്ലായിടത്തും സ്ത്രീകളും പെൺകുട്ടികളും ആക്രമണത്തിന് വിധേയരാകുന്നു, ഒരു പ്രദേശവും ഒഴിവാക്കപ്പെടുന്നില്ല. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അപകടകരമായ സ്ഥലമാണ് വീട്” എന്നാണ്‌ യുഎൻ ഏജൻസികളുടെ റിപ്പോർട്ട്‌.

2023 ൽ ഏകദേശം 51,100 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മരണത്തിന് ഉത്തരവാദികൾ പങ്കാളിയോ കുടുംബാംഗമോ ആണ്. 2022- ലാകട്ടെ 48,000 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മരണത്തിന് ഉത്തരവാദികൾ ഇവരായിരുന്നു.

Also Read: ഇതാ സമാധാനത്തിന്റെ ഒലീവ് ഇലകള്‍; ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം

ആഫ്രിക്കയിലാണ് കുടുംബാം​ഗങ്ങൾ കാരണം ഏറ്റവും കൂടുതൽ സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുള്ളത്. 2023ൽ 21,700 പേരാണ്‌ ആഫ്രിക്കയിൽ കൊല്ലപ്പെട്ടത്. യൂറോപ്പിലെയും അമേരിക്കയിലെയും സ്വകാര്യ തൊഴിൽ മേഖലയിൽ സ്ത്രീകൾ കൊലചെയ്യപ്പെടുന്നത്‌ അടുപ്പമുള്ളവരാലോ പങ്കാളികളാലോ ആണെന്നും റിപ്പോർട്ട് പറയുന്നു.

എന്നാൽ വീടുകൾക്കും കുടുംബങ്ങൾക്കും പുറത്താണ്‌ , പുരുഷന്മാരുടെ കൊലപാതകങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്‌. കൂടുതൽ കൊല്ലപ്പെടുന്നത് പുരുഷന്മാരാണെങ്കിലും വീടിനകത്ത് കൊല്ലപ്പെടുന്നവരിൽ ഭൂരിഭാ​ഗവും സ്ത്രീകളാണ്. 2023-ൽ കൊല്ലപ്പെട്ടവർ 80% പുരുഷന്മാരും 20% സ്ത്രീകളുമാണ്.

Also Read: ചിന്മയ് കൃഷ്ണദാസിൻ്റെ അറസ്റ്റിൽ ഇന്ത്യയുടെ ആശങ്ക തെറ്റിദ്ധാരണമൂലം; ബംഗ്ലാദേശ്

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾ തടയാൻ പല ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും കൊലപാതകങ്ങളുടെ എണ്ണം അപകടകരമായ നിലയിൽ ഉയരുകയാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News