നിങ്ങളുടെ കയ്യിൽ 2000 രൂപ നോട്ടുണ്ടോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കു

2000രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. ആര്‍ബിഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 76 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്.

Also read:മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന്, വമ്പന്‍ ലുക്കില്‍ മോഹന്‍ലാല്‍, പോസ്റ്റര്‍ പങ്കുവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് അവരുടെ ബ്രാഞ്ചില്‍ 2000 രൂപ നോട്ടുകള്‍ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. അക്കൗണ്ടില്ലാത്തവര്‍ക്കും ഐ.ഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാം. ഒരു വ്യക്തിക്ക് ഒരേ സമയം മാറ്റിവാങ്ങാവുന്ന പരമാവധി തുക 20,000 രൂപയാണ്.

Also read:ഫ്ലാറ്റിലേക്ക് വരരുതെന്ന് അഭ്യര്‍ഥിച്ചിച്ചിട്ടും മേയര്‍ വന്നു, ആ നൂറ് രൂപയുടെ തുണി പിറ്റേദിവസം ഞാന്‍ വലിച്ചെറിഞ്ഞു: വിനായകന്‍

2016 നവംബര്‍ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018 -19ല്‍ അവസാനിപ്പിച്ചിരുന്നു. നോട്ടുകളില്‍ ഏറെയും 2017 മാര്‍ച്ചിന് മുമ്പ് അച്ചടിച്ചവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News