ഇനി അധിക ദിവസമില്ല പെട്ടെന്ന് ആധാര്‍ അപ്‌ഡേറ്റ് ചെയ്യൂ… കൂടുതല്‍ വിവരങ്ങള്‍ അറിയാം

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 14 ന് അവസാനിക്കും. ഡിസംബര്‍ 15 നു അവസാനിക്കേണ്ട സൗജന്യ സമയപരിധി മൂന്ന് മാസം കൂടി നീട്ടിയത് കഴിഞ്ഞ ഡിസംബര്‍ 23 നാണ്്. ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. മാര്‍ച്ച് 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും.

ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം

ALSO READ ; പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്: പുതിയ മുന്നണി പ്രഖ്യാപനം നടത്താന്‍ ഇമ്രാന്‍ഖാന്‍?

https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതിനുശേഷം MyAadhaar’ മെനുവില്‍ നിന്ന് ‘അപ്ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.തുടര്‍ന്ന് ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈന്‍’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആസമയം ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും. പിന്നീട് ‘പ്രൊസീഡ് ടു അപ്ഡേറ്റ് ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എത്തുന്ന ഒടിപി നല്‍കുക. വീണ്ടും ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. വിലാസം മാറ്റുന്നതിന് ‘അഡ്രസ്സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. പുതിയ വിലാസ വിവരങ്ങള്‍ നല്‍കുക. കൂടെ പുതിയ വിലാസം തെളിയിക്കുന്ന പ്രൂഫുകള്‍ അപ്ലോഡ് ചെയ്യുക

ALSO READ;മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ..? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കു…

നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങള്‍ നല്‍കുക, ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്‌കാന്‍ ചെയ്ത പകര്‍പ്പായി അപ്ലോഡ് ചെയ്യണം.നല്‍കിയ വിവരങ്ങള്‍ കൃത്യമാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News