തുര്‍ക്കി പാര്‍ലമെന്റിന് സമീപം ചാവേര്‍ സ്ഫോടനം

തുര്‍ക്കി പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം ഉണ്ടായി . ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനം നടന്നത് തുർക്കി ആഭ്യന്തര വകുപ്പ് മന്ത്രാലത്തിന്റെ ജനറല്‍ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപമാണ്. ആക്രമണത്തിന് പിന്നില്‍ രണ്ടുപേരാണ് എന്നാണ് ലഭിക്കുന്ന വിവരമെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി പറഞ്ഞു.

ALSO READ:കോലഞ്ചേരിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു

ഇവരില്‍ ഒരാള്‍ ചാവേറായി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരാളെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പ്രസിഡന്റ് എര്‍ദോഗന്റെ പ്രസംഗത്തോടെ പാര്‍ലമെന്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.

ALSO READ:കനത്ത മഴ; ആലപ്പുഴയിൽ 1000 ഏക്കർ നെൽകൃഷി നശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News