വസ്തുവിനെച്ചൊല്ലി കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം; ആറുപേരെ വെടിവച്ചുകൊന്നു, മരിച്ചവരില്‍ രണ്ട് കുട്ടികളും

ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൊടുംക്രൂരത. ഡിയോറിയ ജില്ലയിലെ ഫത്തേപൂര്‍ ഗ്രാമത്തില്‍ ആറ് പേരെ വെടിവച്ചുകൊന്നു. മൂന്ന് കുട്ടികളും സ്ത്രീയും ജില്ലാ പഞ്ചായത്തംഗവും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.

Also Read : ശിവാജിയുടെ ‘പുലിനഖം’ ഇന്ത്യയിലേക്ക് എത്തിക്കും; ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ മന്ത്രി യുകെയിലേക്ക്

ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് നാടിനെ നടുക്കിയ കൊടുംക്രൂരതയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടത്. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ കലാശിച്ചു. ഡിയോറിയ ജില്ലയിലെ രുദ്രാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫത്തേപൂര്‍ ഗ്രാമത്തില്‍ രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

Also Read : ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കാം; ഗാന്ധി ജയന്തി ആശംസകൾ നേർന്ന് പിണറായി വിജയൻ

ദീര്‍ഘകാലമായി ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഇരുകുടുംബങ്ങളും തമ്മില്‍
കലഹത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാവിലെ ആരംഭിച്ച തര്‍ക്കം കയ്യാങ്കളിയിലെത്തുകയും മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയും പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നു.

ജില്ലാ പഞ്ചായത്തംഗം പ്രേം യാദവ് ആണ് ആദ്യം കൊല്ലപ്പെട്ടത്. തുടര്‍ന്ന് സത്യപ്രകാശ് ദുബെ എന്നയാള്‍ കൊല്ലപ്പെട്ടു. ദുബെയുടെ രണ്ട് പെണ്‍മക്കളും ഭാര്യയും മകനും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. പൊലീസെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. സ്ഥലത്ത് ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News