വിവാഹ ഷോപ്പിങ്ങിനുപോയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; പുരുഷ സുഹൃത്ത് ഒളിവിൽ

വിവാഹത്തിന്റെ ഷോപ്പിംഗിനായി പോയ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ യുവതിയുടെ പുരുഷ സുഹൃത്തിനെ കാണാതായി. മധ്യപ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം നടന്നത്. ഹാപൂർ സ്വദേശിനിയായ 23 വയസ്സുകാരി ഷെഹ്സാദിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സുഹൃത്തിനുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ വേവ് സിറ്റിയിലെ ഹോട്ടലിലാണ് ഷെഹ്സാദിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ യുവതി സുഹൃത്തായ അസറുദ്ദീനൊപ്പമുണ്ടായിരുന്നുവെന്ന് അറിഞ്ഞു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും, ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Also Read; മോഷണശേഷം മാനസാന്തരം; മാല വിറ്റ തുകയും ക്ഷമാപണം നടത്തി ഒരു കത്തും തിരികെയേൽപ്പിച്ച് മോഷ്ടാവ്

നവംബർ 14 നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹ ചടങ്ങിനായുള്ള സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് ശനിയാഴ്ചയാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്. ഞായറാഴ്ച രാവിലെ ഷെഹ്സാദിയ മരിച്ചുവെന്ന് അസറുദ്ദീൻ ഷെഹ്‌സാദിയുടെ സഹോദരൻ ഡാനിഷിനെ അറിയിച്ചു. ഡാനിഷാണ് സംഭവം പോലീസിനെ അറിയിച്ചത്.

പോലീസെത്തിയപ്പോൾ ഹോട്ടൽ മുറിയിൽ പുതപ്പുകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹോട്ടൽ മുറി പോലീസ് സീൽ ചെയ്തു. അസറുദ്ദീനും ഷെഹ്സാദിയയും ശനിയാഴ്ച രാത്രി 11 മണിയോടെ ഹോട്ടലിൽ മുറിയെടുത്തുവെന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി. മരണകാരണം ഇതുവരെ വ്യക്തമല്ല. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. മോഷണക്കേസിൽ ജയിലിലായ അസ്ഹറുദ്ദീൻ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അസ്ഹറുദ്ദീനും ഷെഹ്സാദിയയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടെയാണ് ദില്ലി സ്വദേശിയായ യുവാവുമായുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹിതനായ അസ്ഹറുദ്ദീൻ ഭാര്യയോട് അകന്നുകഴിയുകയാണ്.

Also Read; ‘നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ എന്റെ കുഞ്ഞു മാലാഖേ’; കുഞ്ഞിന്റെ മരണവാർത്ത പുറത്തുവിട്ട് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News