മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ; പോളിംഗ് ബൂത്തില്‍ വെടിവെയ്പ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യം ഘട്ടം ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മണിപ്പൂരിലെ ബിഷ്ണുപൂരിലെ തമന്‍പോക്പിയിലെ പോളിങ് ബൂത്തില്‍ അക്രമികള്‍ വെടിയുതിര്‍ത്തു. അതിനിടെ പോളിംഗ് ബൂത്ത് പിടിച്ചെടുക്കാനുള്ള ഒരു ശ്രമവും നടന്നുവെന്നാണ് വിവരം.

ALSO READ: ബിജെപിക്കെതിരായ പോരാട്ടത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത ഒരു പാർട്ടിയാണ് കോൺഗ്രസ് എന്നാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്: രാജ്ദീപ് സർദേശായിയുടെ പോസ്റ്റ്‌ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

ഇംഫാല്‍ ഈസ്റ്റില്‍ പോളിംങ് മെഷീനുകള്‍ അക്രമികള്‍ തകര്‍ത്ത സംഭവവും ഉണ്ടായി. ഇതോടെ അക്രമികളെ പിരിച്ചുവിടാന്‍ ഇവിടെ പൊലീസ് വെടിയുതിര്‍ത്തു. മണിപ്പൂരിലെ പോളിങ് രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്. ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ALSO READ: തേങ്ങാ ചോറ് ഇഷ്ടമാണോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാം

തമ്നപൊക്പിയില്‍ സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News