പാലക്കാട് ബിജെപി- കോൺഗ്രസ് ഡീൽ എന്ന് കെ കെ ശൈലജ ടീച്ചർ. പാലക്കാടാണ് ഉപതെരഞ്ഞെടുപ്പ് വരേണ്ടത് എന്ന് യുഡിഎഫ് മുന്നേ തീരുമാനിച്ചിരുന്നു എന്നും ടീച്ചർ പറഞ്ഞു. ബിജെപി യുമായി ഡീല് ഉണ്ടായിരുന്നു എന്ന് ഇടതുപക്ഷം പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല എന്നും കൂട്ടിച്ചേർത്തു.
Also read:തെക്കന്‍ കേരളത്തിന് സമീപം ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യത
‘പാലക്കാട് സ്ഥാനാർത്ഥി സരിനും ഇതേ നിലപാടാണ്. ഇതിൽ ജനങ്ങൾ മറുപടി പറയണം. പാലക്കാടിന്റെ വോട്ടർമാർ ഇത് പരാജയപ്പെടുത്തണം. പാലക്കാട് വഴി ബിജെപി അംഗത്തെ നിയമസഭയിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നതിൽ സംശയം ഉണ്ട്. സംശയിക്കുന്നതിൽ തെറ്റില്ല, കാരണം കോൺഗ്രസിനുള്ളിൽ തന്നെ ഇത്തരം സംസാരമുണ്ട്. അത് കോൺഗ്രസ് പരിശോധിക്കട്ടെ. പാലക്കാട് ഇടത് പക്ഷത്തിൽ ഒരു എതിർപ്പും ഇല്ല. സരിന് വ്യക്തമായ നിലപാടുണ്ട്’ – കെ കെ ശൈലജ ടീച്ചർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here