ഡീലേഴ്സ് ബാങ്ക് ക്രമക്കേട്; മുൻ ഡിസിസി പ്രസിഡന്റിനെയും മുൻ ഭരണ സമിതി അംഗങ്ങളെയും ചോദ്യം ചെയ്തു

dealers bank

ഡീലേഴ്സ് ബാങ്ക് ക്രമക്കേടിൽ മുൻ ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാറിനെയും മുൻ ഭരണ സമിതി അംഗങ്ങളെയും ചോദ്യം ചെയ്തു. ഭരണസമിതി അഴിമതിക്കേസിൽ 13 പേർക്കെതിരെ മുമ്പ് വിജിലൻസ് കേസെടുത്തിരുന്നു. കുമളി ബാങ്ക് മാനേജരും സെക്രട്ടറിയും കേസിൽ അറസ്റ്റിലായിരുന്നു.റിമാൻ്റിലായിരുന്ന സെക്രട്ടറിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി.അടുത്ത ദിവസം തന്നെ കൂടുതൽ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന.

മുൻ ഡി.സി.സി. പ്രസിഡൻ്റും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇബ്രാഹിംകുട്ടി കല്ലാർ, മുൻ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് ജ്ഞാനസുന്ദരം, അബ്ദുൾ അസീസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.സഹകരണ സംഘത്തിൻ്റെ കുമളി ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്തത്. കുമളി ബ്രാഞ്ചിൽ നടന്ന 1.28 കോടിയുടെ തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ സെക്രട്ടറി സിന്ധു വിജുവിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.റിമാന്റിലായിരുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.ഇവരെ കൂടി ഒരുമിച്ച് ഇരുത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.ഇന്ന് നെടുങ്കണ്ടത്തെ ഹെഡ് ഓഫീസിൽ എത്തിച്ചും സെക്രട്ടറിയെ ചോദ്യം ചെയ്തു.ഹെഡ് ഓഫീസിലെ രേഖകളും സംഘം പരിശോധിച്ചു.

ALSO READ: വയനാട് ഉപതെരഞ്ഞടുപ്പ്: സജ്ജീകരണങ്ങള്‍ പൂർത്തിയായി; ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത മേഖലയിലെ വോട്ടർമാർക്കായി പ്രത്യേക ബൂത്തുകൾ

മുൻ ഭരണ സമിതിയിലെ മറ്റ് അംഗങ്ങളെ പിന്നീട് ചോദ്യം ചെയ്യും. ഭരണസമിതി അഴിമതിക്കേസിൽ 13 പേര്ക്കെതിരെ മുമ്പ് വിജിലന്സ് കേസെടുത്തിരുന്നു.വ്യാജരേഖയുണ്ടാക്കി 4.52 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് കേസ്. വിശ്വാസലംഘനം, വഞ്ചനക്കുറ്റം തുടങ്ങി 10 വകുപ്പുകൾ ചേര്ത്താണ് കേസ്.തട്ടിപ്പേനക്കുറിച്ച് അറസ്റ്റിലായവരിൽ നിന്നും മുൻ ഭരണ സമിതി അംഗങ്ങളിൽ നിന്നുമാണ് നിലവിൽ മൊഴി എടുത്തിരിക്കുന്നത്. സൊസൈറ്റിയുടെ നിലനില്പ്പിനായി വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിച്ചുവെന്നും ഈ പലിശ പിന്നീട് നിക്ഷേപകർക്ക് നല്കേണ്ടി വന്ന സാഹചര്യത്തിലാണ് വ്യാജ ചിട്ടി, വ്യാജ ലോണും അടക്കമുള്ള മറ്റ് തിരിമറികൾ നടന്നതെന്നും ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് അറിവ്. എന്നാൽ , നിക്ഷേപത്തിന് ഉയർന്ന പലിശ കൊടുത്തതായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ ഈ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News