ഭരത് ഗോപി അരങ്ങൊഴിഞ്ഞിട്ട് 16 വർഷം

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഭരത് ഗോപിയുടെ ഓർമ
ദിവസമാണ് ഇന്ന്.  16 വർഷമായി അദ്ദേഹം അരങ്ങൊഴിഞ്ഞിട്ട്.

ഈ ദിവസത്തിൽ ഭരത് ഗോപിയുടെ ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് മകനും നടനും സംവിധായകനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

1990കളുടെ തുടക്കത്തിൽ പ്രമുഖ പത്രത്തിന്റെ താരഫോട്ടോഗ്രാൾഫർ പകർത്തിയ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് മുരളി ഗോപി അച്ഛനും ദേശീയ അവാർഡ് ജേതാവുമായ ഭരത് ഗോപിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.

ALSO READ: സിപിഐ എം കോഴിക്കോട് മുൻ ജില്ലാ കമ്മറ്റി അംഗം ടി കെ കുഞ്ഞിരാമൻ അന്തരിച്ചു

മുരളി ഗോപിയുടെ ഫെയ്സ്ബുക് പോസ്റ്റ്…

ഇന്ന് അച്ഛന്റെ ഓർമ്മദിനം.
ഫോട്ടോ എടുക്കുന്നതിലോ അത് ആൽബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛൻ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ല. വിരളമായതുകൊണ്ടുതന്നെ, കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം.
1986ഇൽ, തന്റെ 49ആം വയസ്സിൽ, അച്ഛൻ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വർഷങ്ങൾ കടന്നുപോയി. 1990കളുടെ തുടക്കത്തിൽ, എന്റെ ഓർമ്മ ശരിയെങ്കിൽ, അന്ന് മാതൃഭൂമിയുടെ താരഫോട്ടോഗ്രാഫറായിരുന്ന ശ്രീ. രാജൻ പൊതുവാൾ വീട്ടിൽ വന്ന് പകർത്തിയ ഫോട്ടോഗ്രാഫുകളിൽ ഒന്നാണിത്. “ഒന്ന് തിരിഞ്ഞ്, ഈ വശത്തേക്ക് ഒന്ന് നോക്കാമോ, സാർ?” അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം.
പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഞാൻ ഇരുന്നിട്ടുണ്ട്. അതുവരെയുള്ള ജീവിതത്തെ മുഴുവൻ ഓർമ്മിച്ചെടുത്ത്., കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചപോലെ…..ഒരു തിരിഞ്ഞുനോട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News