അട്ടപ്പാടിയില്‍ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലം

അട്ടപ്പാടി ഭവാനി പുഴയിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പുഴയിൽ വീഴും മുമ്പ് മരിച്ചതായും പിൻകാലുകൾക്ക് ഒടിവുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പുലിയുടെ ശരീരസ്രവ സാംപിളുകൾ ഇന്ന് രാസപരിശോധനയ്ക്ക് അയക്കും.

അട്ടപ്പാടി ഭവാനി പുഴയിൽ ചിണ്ടക്കി ചെക്ഡാമിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഒഴുകി വന്ന നിലയിൽ പുലിയുടെ ജഡം കണ്ടെത്തിയത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം കരയ്‌ക്കെത്തിച്ച് പരിശോധിച്ചു. 10 വയസ്സ് പ്രായമുള്ള ആൺപുലിയുടെ ജഡം ഉച്ചയ്ക്ക് ശേഷം പോസ്റ്റ്മോർട്ടവും നടത്തി.

ALSO READ: മറുനാടന്‍ മലയാളിയും ഷാജന്‍റെ സ്വന്തം കോണ്‍ഗ്രസും, നേതാക്കള്‍ എതിര്‍ത്തിട്ടും നേതൃത്വം കൈവിടുന്നില്ല

ബാഹ്യമായ പരിശോധനയിൽ മുറിവുകൾ ഇല്ലായിരുന്നെന്നും തലയ്ക്ക് സാരമായ ക്ഷേതമേറ്റിട്ടുണ്ടെന്നുമാണ് പോസ്റ്റ്മാർട്ടത്തിലെ കണ്ടെത്തൽ. പിൻകാലുകളിൽ ഒന്ന് ഒടിഞ്ഞ നിലയിലും എല്ലുകൾക്ക് പൊട്ടലുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉയരത്തിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാവാം എന്നാണ് നിഗമനം.

പുഴയിൽ വീഴും മുമ്പ് പുലിയുടെ മരണം സംഭവിച്ചിട്ടുണെന്നാണ് പോസ്റ്റ്മാർട്ടം നടപടികൾക്ക് നേതൃത്വം നൽകിയ വെറ്റിനറി സർജന്റെ കണ്ടെത്തൽ. പുലിയുടെ ശരീരസ്രവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് എറണാകുളത്തേക്ക് അയക്കുമെന്നും സൈലന്റ് വാലി ഡിഎഫ്ഒ പറഞ്ഞു.

ALSO READ: കൈക്കൂലി കേസിൽ അസ്ഥിരോഗ വിദഗ്ധന്‍ പിടിയില്‍: വീട്ടില്‍ നിന്ന് കണ്ടെടുത്തത് 15 ലക്ഷത്തിന്‍റെ നോട്ടുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News