നിങ്ങൾ എന്ന് മരിക്കും? ഈ എഐ ആപ്പ് നിങ്ങളുടെ മരണത്തീയതി പറയും

DEATH CLOCK

മരണം രംഗബോധമില്ലാത്ത കോമാളിയാണ്! പലപ്പോഴും ചിലർ പറയുള്ള ഒരു ഡയലോഗാണിത്..ഏറെക്കുറെ അത് സത്യം തന്നെ! കാരണം നമ്മുടെ ജീവിതത്തിൽ അടുത്ത സെക്കന്റിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരിക്കലും പറയാനോ മുൻകൂട്ടി പ്രവചിക്കാമോ കഴിയില്ല. എന്നാൽ നമ്മുടെ മരണം എന്ന് സംഭവിക്കുമെന്ന് മുൻകൂട്ടി പ്രവചിച്ചാലോ!

അത്തരമൊരു എഐ ആപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നത്. ഡെത്ത് ക്ലോക്ക് എന്നാണ് ഈ ആപ്പിന്റെ പേര്. ഉപയോക്താവിന്റെ മരണത്തീയതി ആപ്പ് കൃത്യമായി പ്രവചിക്കും എന്നാണ് ആപ്പ് വികസിപ്പിച്ചെടുത്തവർ ഉന്നയിക്കുന്ന അവകാശവാദം.ജൂലൈയിലാണ് ഈ ആപ്പ് പുറത്തിറങ്ങിയത്.എന്നാൽ അടുത്തിടെയായി ഈ ആപ്പ് പരീക്ഷിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയതായാണ് വിവരം.

ALSO READ; മകനെ നിനക്ക് മാപ്പ്! ഫെഡറൽ കുറ്റങ്ങളിൽ മകന് മാപ്പുനൽകി ബൈഡൻ

പ്രായം, ശരീരഭാരം, ജീവിത ശൈലി അടക്കമുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് ആപ്പ് മരണത്തീയതി കുറിക്കുന്നത്. അൻപത്തി മൂന്ന് ദശലക്ഷത്തോളം ആളുകളിൽ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

ജനനത്തീയതി, ബിഎംഐ, ജീവിത ശൈലി അടക്കമുള്ള വിവരങ്ങൾ നൽകിയാൽ ഒരാൾക്ക് തന്റെ മരണത്തീയതി അറിയാൻ കഴിയും എന്നാണ് ആപ്പ് പറയുന്നത്. ഉപയോക്താക്കളെ ഭയപ്പെടുത്താനല്ല, മറിച്ച് ഉപയോക്താക്കളുടെ തെറ്റായ ജീവിത ശൈലിയിൽ മാറ്റം വരുത്താനാണ് താനാണ് ആഗ്രഹിക്കുന്നതെന്നാണ് ആപ്പ് വികസിപ്പിച്ച കമ്പനി പറയുന്നത്.

അതേസമയം ആപ്പിനെതിരെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ ആപ്പൊന്ന് പരീക്ഷിക്കാൻ ഒരുക്കുമ്പോൾ സംഭവം വൻ തട്ടിപ്പാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News