കൊല്ലത്തെ വയോധികന്‍റെ കൊലപാതകം നിക്ഷേപത്തുക തട്ടാൻ; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം ആശ്രാമത്ത് രണ്ട് മാസങ്ങൾക്ക് മുമ്പ് വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച പാപ്പച്ചന്‍റെ നിക്ഷേപ തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണം കൈരളി ആദ്യം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

ALSO READ: സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

അപകടമരണമെന്ന് എഴുതി തള്ളിയ കേസാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ അന്വേഷണത്തെ തുടർന്ന് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപന മാനേജരായ വനിതയടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ വാടകയ്ക്കെടുത്ത ആസിഫ്, ധനകാര്യ സ്ഥാപന ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടൻറ് അനൂപ് എന്നിവരാണ് പിടിയിലായത്. പദ്ധതി ആസൂത്രണം ചെയ്യുന്നതിനായി സരിതയും അനൂപും രണ്ട് മൊബൈല്‍ സിംകാര്‍ഡുകള്‍ വാങ്ങി. സൈബര്‍ സെൽ നടത്തിയ പരിശോധനയിൽ പൊലീസിന് ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. പൊലീസ് സംശയിക്കുന്നതായി മനസ്സിലാക്കിയ ഇവർ പിന്നീട് ഈ സിം കാര്‍ഡിലൂടെ സംസാരിക്കാതെയായി. പിന്നീട് മൊഴിയെടുക്കുന്നതിനായി ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ഇതോടെയാണ് പൊലീസിന്റെ സംശയം കൂടുതൽ ബലപ്പെട്ടത്.  ആദ്യം ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതി. മൂന്നു തവണ നടത്തിയ ശ്രമത്തിലും പദ്ധതി പരാജയപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് കാര്‍ വാടകയ്‌ക്കെടുത്ത് കൊലപാതകം നടത്തിയത്.

ALSO READ: വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട വിഷയം: വി ശിവദാസൻ എംപി അടിയന്തരപ്രമേയനോട്ടീസ് നൽകി

എൺപത് ലക്ഷത്തോളം രൂപയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. 18 ലക്ഷം രൂപയുടെ ക്വട്ടേഷനിലൂടെ പാപ്പച്ചനെ കൊലപ്പെടുത്തുകയായിരുന്നു. കാർ ഇടിച്ച് കൊലപ്പെടുത്താൻ ആദ്യം ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപയായിരുന്നു. പിന്നീട് പല തവണയാണ് 18 ലക്ഷം രൂപ സരിതയിൽ നിന്നും ഈടാക്കിയത്. ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥനായ പാപ്പച്ചൻ കഴിഞ്ഞ മേയ് 26 നാണ് മരിച്ചത്. സൈക്കിളിൽ പോവുകയായിരുന്ന പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു പാപ്പച്ചൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News