ലോകത്ത് ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ചുള്ള മരണം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. മാർച്ച് പകുതിയോടെയാണ് 56കാരിയായ സ്ത്രീ രോഗം ബാധിച്ച് മരിക്കുന്നത്. ചൈനയിൽ എച്ച്3എൻ8 ബാധിക്കുന്ന മൂന്നാമത്തെ വ്യക്തിയാണവർ. നേരത്തെ രണ്ട് ആൺകുട്ടികളിൽ വൈറസ് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഇവർ രോഗമുക്തി നേടിയിരുന്നു. ഫെബ്രുവരി അവസാനത്തോടെയാണ് ഇവരിൽ രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത്. കഴിഞ്ഞ മാസം പകുതിയോടെയാണ് മരണം സംഭവിക്കുന്നത്. ഇവർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
പക്ഷികളിൽ കൂടുതലായി കാണപ്പെടുന്ന ഏവിയൻ ഇൻഫ്‌ലുവൻസയുടെ ഉപവിഭാഗമാണിത്. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്ത് വിടുന്നത്.
കോഴികൾ, പക്ഷികൾ, കുതിര, പൂച്ച, കുറുക്കൻ തുടങ്ങിയ ജീവികളെല്ലാം ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മൃഗങ്ങളിൽ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 1960ൽ കാട്ടുപക്ഷികളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് മൃഗങ്ങളിലും വൈറസ് കണ്ടെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here