മോഡലിന്റെ ആത്മഹത്യ; അഭിഷേക് ശര്‍മയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

മോഡല്‍ താനിയ സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം അഭിഷേക് ശര്‍മയെ ചോദ്യം ചെയ്‌തേക്കും. അഭിഷേകിന് താനിയയുടെ ഫോണില്‍ നിന്ന് സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. താനിയയെ കഴിഞ്ഞദിവസമാണ് ഗുജറാത്തിലെ സൂറത്തിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Also Read: ടെസ്റ്റ് റാങ്കിംഗ്: കുതിച്ച് യശസ്വി ജയ്‌സ്വാള്‍; തിളങ്ങി അശ്വിനും

താനിയും അഭിഷേകുമായി ഏറെ നാളത്തെ പരിചയമുണ്ട്. താനിയ അയച്ച മെസേജുകള്‍ക്കൊന്നും അഭിഷേക് മറുപടി കൊടുത്തിരുന്നില്ല എന്ന് താനിയയുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് വ്യക്തമായി. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അഭിഷേകിന് സൂറത്ത് പൊലീസ് നോട്ടീസയക്കും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓള്‍ റൗണ്ടറാണ് അഭിഷേക്. 23കാരനായ അഭിഷേക് ശര്‍മ 2022 മുതല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമാണ്. 2022ല്‍ 426 റണ്‍സടിച്ച് തിളങ്ങിയ അഭിഷേകിന് പക്ഷെ കഴിഞ്ഞ സീസണില്‍ 226 റണ്‍സെ നേടാനായിരുന്നുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News