മുംബൈയിലുണ്ടായ ബസ് അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നു. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ കുര്‍ളയിലായിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ 29 ലേറെ പേര്‍ക്ക് പരുക്കുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
തിളങ്കളാഴ്ച രാത്രി കുര്‍ളയിലെ എസ്ജി ബാര്‍വേ റോഡിലാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബെസ്റ്റ് ബസ് ആറോളം ഓട്ടോറിക്ഷകളിലും പത്തോളം ബൈക്കുകളിലും തുടര്‍ന്ന് കാല്‍നട യാത്രക്കാരെയും ഇടിക്കുകയായിരുന്നു.
മൂന്ന് സ്ത്രീകള്‍ അടക്കം നാല് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തില്‍ 29ഓളം പേര്‍ക്ക് പരുക്കുണ്ട്.ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. അപകടത്തിന്റെ വ്യാപ്തി പരിശോധിച്ചാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം ബസ് അപകടത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആര്‍ടിഓ ഉദ്യോഗസ്ഥരുടെ അടക്കം നേതൃത്വത്തില്‍ ബസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here