എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യ ജയിൽ മോചിതയായി. പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യ പുറത്തിറങ്ങുന്നത്. കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ദിവ്യ പുറത്തിറങ്ങിയത്.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുഖമുണ്ടെന്ന് പി പി ദിവ്യ ജയിൽ മോചിതയായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. നവീന്റെ കുടുംബത്തെ പോലെ സത്യം തെളിയണമെന്ന് താനും ആഗ്രഹിക്കുന്നുവെന്നും നിയമത്തിൽ വിശ്വാസം ഉണ്ടെന്നും നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും അവർ പറഞ്ഞു.
ALSO READ; സതീശന് മറുപടിയില്ല; പാലക്കാട് കള്ളപ്പണ വിവാദത്തിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതിപക്ഷ നേതാവ്
ഇന്ന് രാവിലെയാണ് കേസിൽ പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതായിരുന്നു ജാമ്യ ഉത്തരവ്.കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.കണ്ണൂർ ജില്ല വിട്ടുപോകാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, രണ്ട് പേരുടെ ആൾജാമ്യം വേണം എന്നിങ്ങനെയായിരുന്നു ഉപാധികൾ.നിയമപോരാട്ടത്തിന് പുതിയ മുഖം തുറന്നിരിക്കുകയാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും പിപി ദിവ്യയുടെ അഭിഭാഷകൻ മധുയമങ്ങളോട് പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here