ശിവസേനാ നേതാവിന്റെ മകനോടിച്ച കാറിടിച്ച് മുംബൈയില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പ്രതി മിഹിര്‍ ഷാ മൃതദേഹത്തോട് അതിക്രൂരമായി പെരുമാറിയെന്ന് പൊലീസ്, പ്രതിയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മുംബൈയില്‍ ശിവസേന ഷിന്‍ഡേ വിഭാഗം നേതാവിന്റെ മകന്‍ മദ്യലഹരിയിലോടിച്ച ആഢംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസിന്റെ കുരുക്ക് മുറുകുന്നു. അപകടത്തില്‍ മരിച്ച കാവേരി നഖ്‌വ(45) യോട് പ്രതി മിഹിര്‍ ഷാ അതിക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ മരിച്ച കാവേരിയുടെ മൃതദേഹവുമായി പ്രതിയുടെ വാഹനം ഏകദേശം ഒന്നരക്കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചെന്നും കാറില്‍ കുരുങ്ങിക്കിടന്നിരുന്ന മൃതദേഹം പിന്നീട് മിഹിര്‍ ഷാ കാറില്‍ നിന്നിറങ്ങി വാഹനത്തിനടിയില്‍ നിന്നും വലിച്ചെടുത്ത് റോഡില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.

ALSO READ: ‘പറവ’ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍; ഇഡിയ്ക്ക് മൊഴി നല്‍കി

ഇയാള്‍ പിന്നീട് ഡ്രൈവിങ് സീറ്റില്‍ നിന്നും മാറിയിട്ടുണ്ടെന്നും ഡ്രൈവര്‍ രാജ് ഋഷി ബിദാവത് ആണ് തുടര്‍ന്ന് വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മല്‍സ്യം വിറ്റ് ഉപജീവനം നടത്തിയിരുന്ന കാവേരിയും ഭര്‍ത്താവ് പ്രദിക് നക്‌വയും പുലര്‍ച്ചെ അഞ്ചരയോടെ മല്‍സ്യമെടുക്കുന്നതിനായി അവരുടെ സ്‌കൂട്ടറില്‍ സാസൂണ്‍ ഡോക്കില്‍ പോയി മടങ്ങി വരുന്നതിനിടെ വോര്‍ളിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മദ്യ ലഹരിയില്‍ മിഹിര്‍ ഷാ ഓടിച്ചിരുന്ന ബിഎംഡബ്ല്യൂ കാര്‍ ദമ്പതികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദേശത്തെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അപകടവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. അപകടത്തിനു ശേഷം കാറോടിച്ച ഡ്രൈവര്‍ രാജ് ഋഷി ബിദാവത് കാര്‍ പുറകോട്ടെടുത്ത് കാവേരിയുടെ മൃതദേഹത്തിലൂടെ കയറ്റിയിറക്കിയെന്നും പൊലീസ് പറഞ്ഞു.

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ അമ്പലപ്പുഴയിൽ? ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്;സമീപത്തെ ലോഡ്‌ജിൽ പൊലീസിന്റെ പരിശോധന

സംഭവത്തില്‍ അറസ്റ്റിലായ കാര്‍ ഡ്രൈവര്‍ കുറ്റകൃത്യത്തിന് കൂട്ടുനിന്നതായി പൊലീസ് പിന്നീട് കോടതിയില്‍ വ്യക്തമാക്കി. ഞായറാഴ്ച അര്‍ധരാത്രി വരെ ജുഹുവിലെ ബാറില്‍ മിഹിര്‍ ഷാ മദ്യപിച്ചിട്ടുണ്ട്. ഇതിന് 18000 രൂപയുടെ ബില്ലടച്ചിട്ടുള്ളതായി പൊലീസ് തെളിവ് ശേഖരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബെന്‍സ് കാറില്‍ പ്രതി പുറത്തേക്ക് പോയെന്നും പിന്നീട് തിരിച്ചുവന്ന ശേഷം ഡ്രൈവറെ വിളിച്ചുവരുത്തി പ്രതി ബിഎംഡബ്ല്യൂ കാറില്‍ യാത്ര ചെയ്യുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.
അടുത്തിടെ, പൂനെയിലുണ്ടായ ഒരു സമാന കാര്‍ അപകടവുമായി ഈ സംഭവത്തിനും സാദൃശ്യമുണ്ടെന്ന് വാദങ്ങളുണ്ട്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും തെളിവു നശിപ്പിക്കാനും രണ്ടിടത്തും ശ്രമമുണ്ടായിട്ടുണ്ടെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. അപകടത്തിനു ശേഷം ഇരുവരും ബാന്ദ്രയിലേക്കാണ് കടന്നത്. ശേഷം കാര്‍ ഉപേക്ഷിച്ച് മിഹിര്‍ഷാ മറ്റൊരു വാഹനത്തില്‍ ബോറിവള്ളിയിലേക്ക് പോയെന്നും തുടര്‍ന്നൊരു പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ ഇയാളെത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഇയാളെ കാണാതായത്. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് മിഹിര്‍ ഷായുടെ പിതാവും ശിവസേന ഷിന്‍ഡേ വിഭാഗം നേതാവുമായ രാജേഷ് ഷായെ പൊലീസ് അറസ്റ്റു ചെയ്തു.

ALSO READ: ‘തന്നെ കൂട്ടാതെ ഭർത്താവ് സുഹൃത്തിനൊപ്പം പുറത്തുപോയി’, 4 വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തു

തെറ്റായ വിവരങ്ങള്‍ നല്‍കി പൊലീസിനെ കബളിപ്പിച്ചതിനും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് രാജേഷ് ഷായെ പൊലീസ് അറസ്റ്റു ചെയ്തത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ രാജേഷ് ഷാ സംഭവസ്ഥലത്ത് എത്തിയിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് അറസ്റ്റ്. ഇതിനിടെ പ്രതി മിഹിര്‍ ഷാ മഹാരാഷ്ട്ര വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. ഇതിന്റെ ഭാഗമായി ലുക്കൗട്ട് നോട്ടീസും പൊലീസ് പ്രതിക്കായി പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ഗുജറാത്ത് ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. മുംബൈ പൊലീസിന്റെ 11 സംഘങ്ങളാണ് പ്രതിയ്ക്കായി നിലവില്‍ തിരച്ചില്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News