താരപദവിക്കിടയില്‍ ആശുപത്രി ജോലിയും; അപര്‍ണ നായരുടെ ജീവിതം ഇങ്ങനെ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് അപര്‍ണ നായര്‍. താരത്തിന്റെ വിയോഗം ഞെട്ടലോടെയാണ് മലയാളികള്‍ അറിഞ്ഞത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തിരുവനന്തപുരം കരമനയിലുള്ള സ്വകാര്യ ആശുപത്രിയില്‍ റിസെപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അപര്‍ണ പതിനഞ്ച് ദിവസം മുന്‍പാണ് ജോലി രാജി വെച്ചത്.മക്കളെ നോക്കാന്‍ ആളില്ല എന്ന കാരണത്തിലാണ് രാജി എന്നാണ് അപര്‍ണ പറഞ്ഞത്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്യുകയും താന്‍ പോകുകയാണെന്നും പറഞ്ഞു .അതിന് ശേഷം ഏഴ് മണിയോടെയാണ് അപര്‍ണ തൂങ്ങി മരിക്കുന്നത് . അതേസമയം അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Also Read: മണക്കാട് വട്ടവിളയിൽ നിലവിളക്കിൽ നിന്നും തീപടർന്ന് വീടിന് തീപിടിച്ചു

ചന്ദനമഴ, ദേവസ്പര്‍ശം, ആത്മ സഖി,മൈഥിലി തുടങ്ങിയ സീരിയലുകളിയും അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി ,മുദ്ദുഗൗ, മേഘ തീര്‍ത്ഥം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News