എയര്‍ഹോസ്റ്റസ് രൂപല്‍ ഒഗ്രേയുടെ മരണം; പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ചു

എയര്‍ഹോസ്റ്റസ് രൂപല്‍ ഒഗ്രേയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി തൂങ്ങിമരിച്ചു. വിക്രം അത്വലിനെയാണ് ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഇയാളെ അന്ധേരി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

Also Read: ദില്ലിയില്‍ മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

പാന്റ് കീറി അതുപയോഗിച്ച് കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് വിക്രമിനെ കണ്ടെത്തിയത്. റിമാന്‍ഡ് കാലാവധിതീര്‍ന്ന ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു.

ഛത്തീസ്ഗഢ് സ്വദേശിയായ രൂപല്‍ ഒഗ്രേ കഴിഞ്ഞയാഴ്ചയാണ് അന്ധേരിയിലെ ഫഌറ്റിനുള്ളില്‍ കൊല്ലപ്പെട്ടത്. എയർ ഇന്ത്യയിൽ ട്രെയിനി എയര്‍ഹോസ്റ്റസ് ആയിരുന്നു കൊല്ലപ്പെട്ട രൂപൽ. ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ തൊഴിലാളിയായ വിക്രം യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉപദ്രവിക്കാനുള്ളശ്രമത്തെ യുവതി ചെറുത്തതോടെ കുത്തുകയായിരുന്നുവെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Also Read: തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News