അന്നയുടെ മരണം ; ഉറങ്ങിയത് ആകെ നാല് മണിക്കൂർ മാത്രം, തുടർച്ചയായി 18 മണിക്കൂർ ജോലി ചെയ്തുവെന്ന് സുഹൃത്ത്

anna

പൂനെയിൽ മലയാളിയുടെ യുവതി ആയ അന്നയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്ന ജോലി ചെയ്തത് തുടർച്ചയായി 18 മണിക്കൂറോളമെന്ന് അന്നയുടെ സുഹൃത്ത് ആൻമേരി വ്യക്തമാക്കി. മാത്രമല്ല ആകെ നാല് മണിക്കൂർ മാത്രമാണ് അന്ന ഉറങ്ങിയതെന്നും, ഇടവേളകളില്ലാതെ ജോലി ചെയ്യുന്ന ഒരു അന്തരീക്ഷത്തിലായിരുന്നു അന്ന ഉണ്ടായിരുന്നതെന്നും ആൻമേരി പറഞ്ഞു.

ALSO READ : ‘കോര്‍പ്പറേറ്റ് മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കണം’; അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് വി ശിവദാസന്‍ എംപി

വളരെ ഉത്സാഹത്തോടെ ആയിരുന്നു അന്ന ജോലിക്കായി പോയത്. എന്നാൽ ജോലിക്ക് പ്രവേശിച്ചതിന് ശേഷം വലിയ രീതിയിലേക്കുള്ള മാനസിക പിരിമുറുക്കത്തിലേക്ക് മാറിയെന്നും സുഹൃത്ത് പറഞ്ഞു. കൂടാതെ പലതവണ അന്ന പറഞ്ഞിട്ടുണ്ട് ഇത്തരത്തിലാണ് ജോലിയുടെ രീതിയെങ്കിൽ ജോലി ഉപേക്ഷിക്കേണ്ടി വരുമെന്നും അന്ന പറഞ്ഞിരുന്നു എന്നും സുഹൃത്ത് ആൻമേരി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here