ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണം; രണ്ടു ബാങ്കുകളിൽ ആയി ഒരു കോടി രൂപയുടെ ബാധ്യത

N M vijayan

ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണം. രണ്ടു ബാങ്കുകളിൽ ആയി എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത എന്ന് കണ്ടെത്തൽ. പൊലീസ് അന്വേഷണത്തിലാണ് ബാധ്യത കണ്ടെത്തിയത്.

എങ്ങനെയാണ് ഇത്രയും വലിയ ബാധ്യത വന്നത് എന്ന് പൊലീസ് പരിശോധിക്കുന്നു. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്ന് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്.

Also Read: ബത്തേരി ബാങ്ക്‌ നിയമന കോഴക്കെതിരെ വീണ്ടും പരാതി

എൻ എം വിജയന്‌ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പണമിടപാട്‌ അർബൻ ബാങ്കിലെ നിയമന അഴിമതിയാണെന്ന് രേഖകൾ പുറത്തുവന്ന സാഹചര്യത്തിൽ അതിന്റെ സൂക്ഷമ പരിശോധനയും നടക്കുകയാണ്‌. ഇന്നലെ മകന്റെ നിയമനത്തിന്‌ താൻ ഐ സി ബാലകൃഷ്ണൻ ഉൾപ്പെടുന്ന ഡി സി സി നേതൃത്വത്തിന്‌ 17 ലക്ഷം നൽകിയെന്ന ഐസക്ക്‌ താമരച്ചാലിൽ എന്ന കോൺഗ്രസ്‌ പ്രവർത്തകന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ എം എൽ എ ,ഐ സി ബാലകൃഷ്ണനേയും ഉടൻ ചോദ്യം ചെയ്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News