ഡോ. മൻമോഹൻ സിംഗിന്‍റെ വിയോഗം; ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കില്ല, പുതുവർഷ പരിപാടികൾ റദ്ദാക്കി കാർണിവൽ കമ്മിറ്റി

KOCHI PAPPANJI

ഇത്തവണ കൊച്ചിക്കാരുടെ പ്രിയപ്പെട്ട പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങുണ്ടാകില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. കാർണിവൽ കമ്മിറ്റി നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി കാർണിവൽ കമ്മിറ്റിയുടേതാണ് തീരുമാനം. ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ നടക്കുന്ന പാപ്പാഞ്ഞി കത്തിക്കൽ, കാർണിവൽ റാലി ഉൾപ്പടെയുള്ള പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്.

ഫോർട്ട് കൊച്ചി ഡെപ്യൂട്ടി കളക്ടർ മീരയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. അതേ സമയം, ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കും. ഗാലാ ഡി കൊച്ചി ഗ്രൗണ്ടില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെയാണ് കത്തിക്കുക. ഗാലാ ഡി കൊച്ചി ഗ്രൗണ്ടില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെയാണ് കത്തിക്കുക.

ALSO READ; ‘കേരളത്തിലെ വനിതാ ശാക്തീകരണം സാമൂഹിക പുരോഗതിക്കാണ് വ‍ഴിവെച്ചത്’; ഏറ്റുമാനൂരിലെ വനിതാ സംഗമം കെകെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

വെളി ഗ്രൗണ്ടില്‍ സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ആദ്യം പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാര്‍ണിവലിനോട് അനുബന്ധിച്ച് ഈ ചടങ്ങ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News