ഇടുക്കി പള്ളിക്കുന്ന് സ്വദേശിയുടെ മരണം കൊലപാതകം തന്നെ; അറസ്റ്റിലായത് അമ്മയും സഹോദരങ്ങളും

CRIME

ഇടുക്കി കുട്ടിക്കാനത്തിന് സമീപം പള്ളിക്കുന്ന് സ്വദേശിയായ ബിബിൻ ബാബുവിൻ്റെ മരണം കൊലപാതമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിബിൻ്റെ സഹോദൻ വിനോദ്, സഹോദരി ബിനീത, അമ്മ പ്രേമ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ബിബിനും സഹോദരങ്ങളും തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ തലക്കേറ്റ അടിയാണ് മരണകാരണമെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെ ചുറ്റുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി എന്നറിയിച്ച് ബിബിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളുടെ മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയിലേറ്റ ക്ഷതമാണ് മരണകാരണം എന്ന് കണ്ടെത്തി. പിന്നാലെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തു. ഇതിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Also Read; കൊച്ചിയിൽ വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസ്; പ്രതി ശിവപ്രസാദ് കീഴടങ്ങി

ഇളയ സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷം നടക്കുന്നതിനിടെ മദ്യപിച്ച് എത്തിയ ബിബിൻ മാതാവുമായി തർക്കത്തിൽ ഏർപ്പെടുകയും ഇവരെ മർദ്ദിക്കുകയും ചെയ്തു. ഇതു കണ്ടെത്തിയ എത്തിയ സഹോദരങ്ങളായ വിനോദും, ബിനീതയും ബിബിനെ മർദ്ധിച്ചു. ഇതിനിടെ ബിനീത ഫ്ലാസ്ക്ക് ഉപയോഗിച്ച് ബിബിൻ്റെ തലയിൽ അടിക്കുകയായിരുന്നു. ബിബിന്റെ ജനനേന്ദ്രിയത്തിനും പരിക്കേറ്റു ഇയാൾ മരണപ്പെട്ടെന്ന സംശയമുണ്ടായതോടെ ഇവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Also Read; വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാനാകില്ല; ഹൈക്കോടതി

ചോദ്യം ചെയ്യലിൽ മൂവരും മൊഴികൾ മാറ്റി പറയുന്നത് പൊലീസിനെ കുഴക്കിയിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇവർ കുറ്റസമ്മതം നടത്തിയത്. മൂവരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വൈദ്യ പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടുത്തദിവസം തന്നെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. അതേസമയം, കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News