ജോലി സമ്മർദത്തെ തുടർന്നുള്ള മരണം: ഇവൈ കമ്പനി അധികൃതകർ അന്ന സെബാസ്റ്റ്യൻ്റെ വീട്ടിലെത്തി

anna

ജോലി സമ്മർദത്തെ തുടർന്ന് പൂനെയിൽ മരിച്ച കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്റെ വീട്ടിൽ ഇവൈ കമ്പനി അധികൃതകർ എത്തി.കമ്പനിയുടെ ഇന്ത്യയിലെ പാട്ണറും പൂനെയിലെ സീനിയർ മാനേജരുമാണ് കൊച്ചിയിലെ വീട്ടിലെത്തിയത്.അന്നയുടെ മാതാപിതാക്കളുമായി സംസാരിച്ച ഇവർ സംഭവത്തിൽ
അന്വേഷണം നടത്താമെന്ന്  കുടുംബത്തിന് ഉറപ്പു നൽകി.

ALSO READ; സുഭദ്ര കൊലക്കേസ്; തെളിവെടുപ്പിനായി പ്രതികളെ കലവൂരിലെ വീട്ടിലെത്തിച്ചു

അതേസമയം സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു.
ജൂലൈ 20നായിരുന്നു അന്ന സെബാസ്റ്റ്യൻ പേരയിൽ മരിച്ചത്. 2024 മാർച്ചിലാണ് അന്ന ജോയിൻ ചെയ്തത്.കമ്പനിയിൽ ചാർട്ടേഡ് അകൗണ്ടന്റായാണ് അന്ന ജോലി ചെയ്തിരുന്നത്. കമ്പനിയിലെ അമിത ജോലിഭാരത്തെ തുടർന്നാണ് മകൾ കുഴഞ്ഞുവീണ് മരിച്ചെതാണ് കുടുംബം പരാതിപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News