പ്രസവത്തതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു

കാരയ്ക്കാമണ്ഡപത്തില്‍ പ്രസവത്തതിനിടെ ചികിത്സ നല്‍കാതെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു. ഗര്‍ഭസ്ഥശിശു മരിക്കാന്‍ ഇടയായ സാഹചര്യം, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നി വകുപ്പുകള്‍ ചുമത്തിയാണ് നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തത്. ഇവര്‍ ഒളിവിലാണെന്ന് എന്ന് പൊലീസ് പറയുന്നു.

ALSO READ ; ഇനി ഗൂഗിള്‍ പേ ഇല്ല; യുഎസിലടക്കം അവസാന തീയ്യതി കുറിച്ച് ഗൂഗിളിന്റെ തീരുമാനം

കഴിഞ്ഞ ദിവസം യുവതിയുടെ ഭര്‍ത്താവ് നയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേമം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നയാസിനെ പിടികൂടിയത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ALSO RAED; വി സിമാരില്‍നിന്ന് ഗവര്‍ണര്‍ വിശദീകരണം തേടും

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നയാസിന്റെ ഭാര്യ പാലക്കാട് സ്വദേശിനിയായ ഷമീറയും നവജാതശിശുവും പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. പ്രസവത്തിന് ശേഷമുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണത്തിനിടയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News