നമ്പി രാജേഷിന്റെ മരണം; കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആകില്ലെന്ന് എയർ ഇന്ത്യ

ക്യാബിൻ ക്രൂ സമരത്തിനിടെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. വിമാനം രണ്ട് തവണ റദ്ദാക്കിയതിനെ തുടർന്നാണ് രാജേഷിന്റെ ചികിത്സയ്ക്കായി ഭാര്യയ്ക്ക് മസ്കറ്റിൽ എത്താൻ കഴിയാരുന്നത്. മരണത്തിനു ഉത്തരവാദി എയർ ഇന്ത്യ എക്സ്പ്രസ് അല്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

Also read:യാത്ര ചെയ്യാന്‍ ഭക്തരില്ല ; അയോധ്യയിലേക്കുള്ള ട്രെയിന്‍, വിമാനം സര്‍വീസുകള്‍ റദ്ദാക്കി

ഹൃദയാഘാതം സംഭവിച്ച നമ്പി രാജേഷിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരത്തുനിന്ന് മസ്കറ്റിൽ പോകാനാണ് ഭാര്യ അമൃതയും അമ്മയും എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് എടുത്തത്. എന്നാൽ ക്യാബിൻ ക്രൂ സമരത്തെ തുടർന്ന് വിമാനം റദ്ദാക്കി. വിമാനത്തവളത്തിൽ പ്രതിഷേധിച്ച അമൃതക്ക് അടുത്ത ദിവസത്തെ ടിക്കറ്റ് എയർ ഇന്ത്യ അധികൃതർ നൽക . എന്നാൽ ആ വിമാനവും എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കിയത്തോടെ അമൃതയ്ക്ക് ഭർത്താവിനെ അടുത്തെത്താനായില്ല. ഇതിനിടെയാണ് നമ്പി രാജേഷ് മരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച നമ്പി രാജേഷിന്റെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിനു മുന്നിൽ കുടുംബം പ്രതിഷേധിച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നഷ്ടപരിഹാരവേണമെന്നാവശ്യപ്പെട്ട് നമ്പി രാജേഷിന്റെ അമൃത കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. എന്നാൽ നഷ്ടപരിഹാരത്തുക നൽകാനാവില്ല എന്ന് കാണിച്ചാണ് ഇപ്പോൾ ഇമെയിൽ സന്ദേശം ലഭിച്ചിരിക്കുന്നത്.

Also read:തൃശൂരിൽ റെയിൽവേ ജീവനക്കാരൻ ഡ്യൂട്ടിക്കിടെ ട്രെയിൻ തട്ടി മരിച്ചു

മരണത്തിന് ഉത്തരവാദി തങ്ങളലെല്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വാദം. അമൃതയ്ക്ക് ഭർത്താവിന് അടുത്തെത്താൻ കഴിഞ്ഞിരുന്നെങ്കിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ കഴിയുമായിരുന്നു. രണ്ട് കുഞ്ഞു കുട്ടികളാണ് നമ്പി രാജേഷിനും അമൃതക്കും ഉള്ളത്. നമ്പി രാജേഷിന്റെ മരണത്തോടെ നിസ്സഹായ അവസ്ഥയിലാണ് അമൃതയും മക്കളും. ഇവരോടാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ ക്രൂര നടപടി. സ്വകാര്യവൽക്കരണത്തെ തുടർന്നുള്ള തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ആയിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News