വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഡി വൈ എസ് പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആത്മഹത്യാശ്രമത്തിന് മുൻപ് നിരവധി തവണ കോൺഗ്രസ് നേതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തൽ. ചിലരുടെ ഒന്നിലധികം ഫോൺകോളുകൾ വന്നു. ഫോൺ വിളികൾ പൊലീസ് പരിശോധിച്ച് വരികയാണ്.
അതേസമയം, 17 ലക്ഷം കോഴ നൽകിയെന്ന് ആരോപണം ഉന്നയിച്ച താമരച്ചാലിൽ ഐസക്കിന്റെ മൊഴിയെടുത്തു. നിയമനത്തിന് പണം നൽകിയവരുടെ പട്ടിക പരിശോധിക്കും. മുഴുവൻ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടത്തും. എൻ എം വിജയന്റെ മുറിയിൽ നിന്ന് ലഭിച്ച ഫോൺ സൈബർ സെല്ലിന് കൈമാറിയിരുന്നു.
Also read: അനധികൃത മൂന്നക്ക ലോട്ടറി കച്ചവടം; പോലീസ് റെയ്ഡിൽ തിരുവല്ലയിൽ രണ്ടുപേർ അറസ്റ്റിൽ
Vigilance probe has been initiated into the death of Wayanad DCC Treasurer NM Vijayan. The investigation is being conducted under the leadership of DYSP Shaji Varghese.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here