മലപ്പുറത്തെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആൾക്കൂട്ട ആക്രമണത്തെ തുടർന്ന്, ജില്ലാ പൊലീസ് മേധാവി

മലപ്പുറം കൊണ്ടോട്ടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം ആൾക്കൂട്ട ആക്രമണത്തെ തുടർന്നെന്ന് ജില്ലാ പൊലീസ് മേധാവി. രണ്ട് മണിക്കൂർ നേരം ക്രൂരമായി മർദ്ദിച്ചെന്നും സംഭവത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്തെന്നും എസ് സുജിത് ദാസ് ഐപിഎസ് പറഞ്ഞു.

മരക്കഷ്ണവും പ്ലാസ്റ്റിക്കും കല്ലും ഉപയോഗിച്ചായിരുന്നു മർദ്ദനം. കൈകൾ പിറകിലേക്ക് കെട്ടിയിരുന്നു. രാത്രി 12:30 മുതൽ 2 മണി വരെ മർദിച്ചു. പൊലീസ് എത്തിയാണ് ഇയാളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. മോഷണ ശ്രമത്തിനാണ് ഇയാൾ അവിടെ എത്തിയത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരാളെ തെളിവ് നശിപ്പിച്ചതിന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കൊലപാതകത്തിനാണ് എല്ലാവർക്കും എതിരെകേസ് എടുത്തിരിക്കുന്നത്. രണ്ട് ദിവസം മുന്നെയാണ് കിഴിശേരിയിൽ കാലിത്തീറ്റ ഗോഡൗണിൽ ജോലിക്കായി ബീഹാർ സ്വദേശി രാജേഷ് മാഞ്ചി എത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News