സിദ്ധാര്‍ത്ഥന്റെ മരണം; പ്രധാന പ്രതികള്‍ അറസ്റ്റില്‍

പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ വീണ്ടും അറസ്റ്റ്. പ്രതിയായ സിന്‍ജോ ജോണ്‍സണ്‍, അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളിയില്‍ നിന്നാണ് സിന്‍ജോ ജോണ്‍സനെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിന്‍ജോ ജോണ്‍സണ്‍.

ALSO READ:കോട്ടയത്ത് എംസി റോഡിൽ വാഹനാപകടം; ടിപ്പർ കടയിലേക്ക് ഇടിച്ചുകയറി

അല്‍ത്താഫിനെ (22) കൊല്ലത്ത് നിന്നുമാണ് പിടികൂടിയത്. ഇന്നലെ രാത്രി അല്‍ത്താഫിന്റെ ബന്ധുവീട്ടില്‍ നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇരവിപുരം സ്വദേശിയാണ് എ. അല്‍ത്താഫ്. പ്രധാന പ്രതികളിലൊരാളായ കാശിനാഥനാണ് അറസ്റ്റിലായത്.

ALSO READ:‘കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്, സർക്കാർ കർഷകപക്ഷത്ത്’: മുഖ്യമന്ത്രി

അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സൗദ് റിഷാല്‍, കാശിനാഥന്‍, അജയ് കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കായായിരുന്നു ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News