യെച്ചൂരിക്ക് വിട; അനുശോചനം രേഖപ്പെടുത്തി മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കൾ

sitaram yechury

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, എൻ.സി.പി. നേതാവ് ശരദ് പവാർ, ശിവസേന മേധാവി ഉദ്ധവ് താക്കറെ തുടങ്ങിയവർ. പാർട്ടിയോടുള്ള യെച്ചൂരിയുടെ പ്രതിബദ്ധതയെ നേതാക്കൾ അനുസ്മരിച്ചു.

ALSO READ: ട്രംപ് പിണങ്ങി! കമലയുമായി ഇനി സംവാദത്തിനില്ലെന്ന് പ്രഖ്യാപനം

തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ജീവിതം സമർപ്പിച്ച ഒരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. പാർട്ടിയോടുള്ള യെച്ചൂരിയുടെ അർപ്പണബോധവും മൂല്യങ്ങളോടുള്ള സത്യസന്ധമായ പ്രതിബദ്ധതയും രാഷ്ട്രീയത്തിൽ മാതൃകാപരമായി പരിഗണിക്കപ്പെടുമെന്നും ഷിൻഡെ പറഞ്ഞു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും വ്യക്തിബന്ധങ്ങൾ സ്ഥിരമായി നിലനിർത്തിയ നേതാവായിരുന്നു യെച്ചൂരിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ALSO READ: അദാനിക്ക് വീണ്ടും കടുംകെട്ട്: കമ്പനിയുടെ 310 ഡോളർ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബർഗ്

രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല ഇന്ത്യമുന്നണിക്കും നികത്താനാവത്ത നഷ്ടമാണ് യെച്ചൂരിയുടെ ആകസ്മിക വേർപാടെന്ന് എൻ സി പി സ്ഥാപക നേതാവ് ശരദ് പവാർ പറഞ്ഞു.മൂല്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു യെച്ചൂരിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മികച്ച വാഗ്മിയും രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളിൽ ആഴമേറിയ അറിവുള്ള നേതാവുമായിരുന്നുവെന്നും താക്കറെ അനുസ്മരിച്ചു.സമൂഹത്തിന്റെ വിവിധ മേഖലകളുമായി സമ്പർക്കം പുലർത്തിയിരുന്ന ഒരു അഖിലന്ത്യ നേതാവിനെയാണ് നഷ്ടമായതെന്ന് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വട്ടേറ്റിവർ അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News