ദില്ലിയിൽ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം; അന്വേഷണ സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലിയില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണ സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതിയെ പ്രഖ്യാപിച്ചത്.

Also read:ഇന്ത്യന്‍ കായിക ചരിത്രത്തെ സമ്പന്നമാക്കിയ ഒളിംപിക്‌സിലെ പെണ്‍പുലികള്‍

ഭവന, നഗരകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി, ദില്ലി സര്‍ക്കാര്‍, ഫയര്‍, പൊലീസ്, എന്നിവരടങ്ങുന്നതാണ് സമിതി. 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നയപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യാനും മന്ത്രാലയം കമ്മിറ്റിയെ ചുമതലപ്പെടുത്തി. അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു. സംഭവത്തില്‍ ബിജെപിയും ആം ആദ്മിയും ചേരിതിരിഞ്ഞ് രാഷ്ട്രീയ പോര് മുറുകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News