വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ളവരുടെ മൊഴികളെടുക്കാൻ പൊലീസ് വിജിലൻസ് അന്വേഷണ സംഘം.എൻ എം വിജയന്റെ മകൻ വിജേഷിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.ആത്മഹത്യാക്കുറിപ്പ് പൊലീസ് വിശദമായി പരിശോധിക്കുകയാണ്.
എൻഡി അപ്പച്ചൻ,കെ എൽ പൗലോസ്,ഐസി ബാലകൃഷണൻ,കെ കെ ഗോപിനാഥൻ എന്നിവരുടെ പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. പൊലീസ്,വിജിലൻസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് വിവാദ വിവരങ്ങളുമായി കത്ത് പുറത്ത് വന്നത്.ഇതോടെ പൊലീസ് വീണ്ടും കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു.
ALSO READ; റിജിത്ത് വധക്കേസ്: 9 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
സാമ്പത്തിക ഇടപാടും ബാധ്യതയും കാരണമാണ് മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.കൂടുതൽ അക്കൗണ്ടുകൾ പരിശോധിക്കുകയാണ്.കത്തിന്റെ വിശദ പരിശോധനക്ക് ശേഷം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയേക്കാനാണ് സാധ്യത.തന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് പറഞ്ഞാണ്
ജില്ലയിലെ മുൻ നിര നേതാക്കളുടെ പേരുകൾ കത്തിലുള്ളത്.
അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഡിസിസി പ്രസിഡന്റിന്റെ പേരുവരെ ഗുരുതര അഴിമതി നടത്തിയതായുള്ള പരാമർശത്തിലുണ്ട്.നേതാക്കൾക്ക് വേണ്ടി പണം പിരിച്ചതും അക്കാരണത്താൽ ലക്ഷങ്ങൾ ബാധ്യതയായതും നമ്പറിട്ട് പരാമർശ്ശിച്ചാണ് ആത്മഹത്യാക്കുറിപ്പുള്ളത്.
കത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ വിജിലൻസ് മകൻ വിജേഷിന്റെ വിശദ മൊഴി രേഖപ്പെടുത്തി.മീനങ്ങാടി വിജിലൻസ് ഓഫീസിലെത്തിയാണ് ഡിവൈഎസ്‌പി ഷാജി വർഗ്ഗീസിന് മുൻപാകെ എൻ എം വിജയന്റെ മകൻ മൊഴി നൽകിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here