വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണനെതിരെ കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ. ഇരട്ടക്കൊലപാതകമാണ് വയനാട്ടിൽ നടന്നതെന്നും പരാതി പരിശോധിക്കാതിരുന്നത് കോഴപ്പണത്തിൽ വി ഡി സതീശനും കെ സുധാകരനും പങ്കുള്ളതുകൊണ്ടാണെന്നും ഡിവൈഎഫ്ഐ വിമർശിച്ചു.
ഐസി ബാലകൃഷ്ണനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാൽ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തിറങ്ങുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.സാമ്പത്തിക ഇടപാട് സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ALSO READ; വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം; ആത്മഹത്യാക്കുറിപ്പിൽ പേരുള്ളവരുടെ മൊഴിയെടുക്കും
റിജിത് വധക്കേസിൽ പ്രോസിക്യൂഷന്റെ വാദം ശരിയാണ് എന്ന് തെളിയിക്കുന്ന വിധിയാണ് പുറത്ത് വന്നതെന്നും കൊല ചെയ്തത് ശാഖക്കെതിരെ രംഗത്ത് വന്ന വിശ്വാസികളുടെ കൂടെ നിന്നു എന്ന കാരണം കൊണ്ടാണെന്നും വിധി ആർഎസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഉള്ള കടുത്ത തിരിച്ചടിയാണെന്നും അവർ പറഞ്ഞു.
ENGLISH NEWS SUMMARY: DYFI urges to file a murder case against IC Balakrishnan in Wayanad DCC Treasurer’s suicide. DYFI criticized that the double murder took place in Wayanad and that the complaint was not investigated because of the involvement of VD Satheesan and K Sudhakaran in the bribe money.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here