വയനാട്‌ ഡി സി സി ട്രഷറർ എൻ എം വിജയന്റെ മരണം; അർബൻ ബാങ്ക്‌ അഴിമതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

വയനാട്‌ ഡി സി സി ട്രഷറർ എൻ എം വിജയന്റെ മരണത്തിനിടയാക്കിയ അർബൻ ബാങ്ക്‌ അഴിമതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. അപ്പൊഴത്ത്‌ പത്രോസ്‌ എന്നയാളുടെ പരാതിയിലാണ്‌ അന്വേഷണം. 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി ജില്ലാ പൊലീസ് മേധാവിക്കാണ്‌ ലഭിച്ചത്‌‌. എൻ എം വിജയൻ ആത്മഹത്യക്ക്‌ കാരണമായത്‌ പണമിടപാടിലുണ്ടായ വൻ ബാധ്യതയെന്ന് തെളിയിക്കുന്ന പരാതിയാണ്‌ പൊലീസിൽ ലഭിച്ചത്‌.

ബത്തേരിയിൽ പ്രാദേശിക കോൺഗ്രസ്‌ നേതാക്കളായ പ്രേമൻ മലവയൽ, സിടി ചന്ദ്രൻ, സക്കറിയ മണ്ണിൽ എന്നിവരും മരണപ്പെട്ട എൻ എം വിജയനും പണം വാങ്ങിയതായാണ്‌ താളൂർ അപ്പൊഴത്ത്‌ പത്രോസിന്റെ പരാതി. പണമിടപാടിൽ ആദ്യ പരാതി ലഭിച്ചതോടെയാണ്‌ പ്രത്യേക അന്വേഷണ സംഘം അർബൻ ബാങ്ക്‌ നിയമന അഴിമതിയിൽ അന്വേഷണം ആരംഭിച്ചത്‌. പത്രോസിന്റെ മൊഴി രേഖപ്പെടുത്തും.
2023ൽ നടന്ന സംഭവത്തിൽ ഈ മാസം 13ന്‌ പണം തിരിച്ച്‌ നൽകുമെന്ന് എൻ എം വിജയൻ പറഞ്ഞിരുന്നതായി പത്രോസ്‌ പറഞ്ഞു.

Also read: ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖ പത്രം

ഇതോടെ നിയമനങ്ങൾക്ക്‌ നേതാക്കൾക്കുവേണ്ടി വാങ്ങിയ വൻ തുക വിജയന്‌ ബാധ്യതതയായി ഉണ്ടായിരുന്നുവെന്ന്‌ തെളിഞ്ഞു. വിജയന്റേയും മകന്റേയും മരണത്തിൽ കേസെടുത്ത പൊലീസ് ഇന്നലെയും വിവിധയാളുകളിൽ നിന്ന് മൊഴിയെടുത്തിരുന്നു. സാമ്പത്തിക ബാധ്യതകളുണ്ടായിരുനെന്ന തെളിവുകൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച വിശദാന്വേഷണം നടത്തുകയാണ്‌ പൊലീസ്‌. ഇതിനിടെ നിയമന ഇടപാടിൽ പണം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട്‌ കെ പി സി സിക്ക്‌ നൽകിയ ഒരു പരാതി കൂടി പുറത്തുവന്നു. നൂൽപ്പുഴ മൂലങ്കാവിലെ ബിജു എന്നയാളാണ്‌ നാല്‌ ലക്ഷം രൂപ നിയമനത്തിനായി നൽകിയത്‌.

2016 ലെ പരാതിയും കെ പി സി സി പരിഗണിച്ചില്ല. രേഖകളും തെളിവുകളും പുറത്തുവന്നിട്ടും. കോൺഗ്രസ്‌ നേതാക്കളുടെ പങ്ക്‌ സംബന്ധിച്ച്‌ തെളിവുകളുണ്ടായിട്ടും കോൺഗ്രസ്‌ നടപടിയെടുത്തിട്ടില്ല. അതേസമയം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്‌ കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നതക്കിടയാക്കിയിട്ടുണ്ട്‌.ഡി സി സി യോഗം വിളിക്കണമെന്ന ഭൂരിപക്ഷ അഭിപ്രായവും നേതാക്കൾ പരിഗണിച്ചിട്ടില്ല. കെ പി സി സിക്കോ ജില്ലാ നേതൃത്വത്തിനോ പരാതികൾ ലഭിച്ചില്ലെന്ന വാദങ്ങളും പൊളിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News