ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത തെളിയിക്കുന്ന രേഖകള്‍ പുറത്ത്

N M vijayan

ആത്മഹത്യ ചെയ്ത വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബത്തേരിയിലെ സ്ഥലം ഈട് വെച്ച് പണം പലിശക്ക് വാങ്ങിയതിന്റെ രേഖകളാണ് പുറത്തുവന്നത്.

കരാറില്‍ ഒപ്പിട്ടിരിക്കുന്നത് ഡി സി സി വൈസ് പ്രസിഡന്റ് ഒ വി അപ്പച്ചന്‍ ആണ്. ഡി സി സിക്ക് എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത അറിയാമായിരുന്നെന്ന് തെളിയിക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Also Read : Also read: അനധികൃത മൂന്നക്ക ലോട്ടറി കച്ചവടം; പോലീസ് റെയ്ഡിൽ തിരുവല്ലയിൽ രണ്ടുപേർ അറസ്റ്റിൽ

എൻ എം വിജയന്റെ മരണത്തിൽ വിജിലൻസ്‌ അന്വേഷണം ആരംഭിച്ചിരുന്നു. ഡി വൈ എസ്‌ പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്. ആത്മഹത്യാശ്രമത്തിന്‌‌ മുൻപ്‌ നിരവധി തവണ കോൺഗ്രസ്‌ നേതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തൽ. ചിലരുടെ ഒന്നിലധികം ഫോൺകോളുകൾ വന്നു. ഫോൺ വിളികൾ പൊലീസ് പരിശോധിച്ച് വരികയാണ്.

Also read: മത്സ്യ മാർക്കറ്റിന് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ പാർസൽ; കുതിച്ചെത്തി ബോംബ് സ്ക്വാഡ്, ഒടുവിൽ ട്വിസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News