യുവ സംവിധായിക നയന സൂര്യന്‍റെ (28) മരണം കൊലപാതകമെല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷൻ ആണ് മരണകാരണമെന്നും അതിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.
മരണം നടന്ന് 4 വർഷത്തിനുശേഷം ഉയർന്ന വാദങ്ങളെയും ബോർഡ് അംഗീകരിക്കുന്നില്ല. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെ സംവിധാന സഹായിയായിരുന്ന നയനയെ 2019 ഫെബ്രുവരി 24നാണു വെള്ളയമ്പലം ആൽത്തറ ജംക്‌ഷനിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും അറസ്റ്റില്‍
മരണം പെട്ടെന്നു സംഭവിച്ചതല്ലെന്നാണു മെഡിക്കൽ ബോർഡിന്‍റെ നിരീക്ഷണം. രണ്ടു മണിക്കൂർ മുതൽ 6 മണിക്കൂർ കൊണ്ടാകാം മരണം ഉണ്ടായത്. നയന മരിക്കുന്ന സമയത്തു മുറി അകത്തുനിന്നു പൂട്ടിയിരുന്നെന്നാണു ക്രൈംബ്രാഞ്ചിന്‍റെ അനുമാനം. മറ്റാരെങ്കിലും മുറിക്കുള്ളിൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിനു കണ്ടെത്താനായിട്ടില്ല. ബാൽക്കണി വഴി മുറിക്കുള്ളിൽ ആരെങ്കിലും എത്താനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് തള്ളിയിരുന്നു. കഴുത്തിലേറ്റ മുറിവും പാടും അടിവയറ്റിൽ ഉണ്ടായ ക്ഷതവുമാണു മരണകാരണമെന്നാണ് ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മെഡിക്കൽ ബോർഡ് ഇതു പൂർണമായും നിഷേധിക്കുന്നു.
കൊലപാതകം തന്നെയെന്നാണ് ആദ്യ സാധ്യതയായി താൻ ചൂണ്ടിക്കാട്ടിയതെന്ന് നയനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് സർജൻ ഡോ.കെ.ശശികല നേരത്തേ പറഞ്ഞിരുന്നു. മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലും ശശികലയുടെ വിശദീകരണവും തമ്മിൽ പൊരുത്തപ്പെടുന്നില്ല. മരണം കഴിഞ്ഞു 4 വർഷത്തിനുശേഷം സംഭവം വിവാദമായപ്പോഴായിരുന്നു ശശികലയുടെ വെളിപ്പെടുത്തൽ.
ALSO READ: ലൈഫ്: ഭവനരഹിത കുടുംബങ്ങൾക്ക് കിടപ്പാടം, ഒരു ചുവടുകൂടി കടന്ന് സര്‍ക്കാര്‍
അന്നു ശശികല പറഞ്ഞത്: സ്വയം ജീവനൊടുക്കുക എന്നതു രണ്ടാമത്തെ സാധ്യത മാത്രമാണെന്നു പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ പൊലീസിനോടു പറഞ്ഞിരുന്നു. സെക്‌ഷ്വൽ അസ്ഫിക്സിയ എന്ന അവസ്ഥയെക്കുറിച്ചു താൻ തന്നെയാണു പറഞ്ഞത്. എന്നാലത് അത്യപൂർവമാണെന്നും പറഞ്ഞിരുന്നു. .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here