ഗുജറാത്തിലെ വൈറസ് ബാധ; മരണം 8 ആയി

ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയിൽ മരണം എട്ടായി. 15 ചേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. കുട്ടികളടക്കം മരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം. അതേ സമയം പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു. ജൂലൈ 15 ന് ഗുജറത്തിൽ റിപ്പോർട്ട് ചെയ്ത ചന്ദിപുര വൈറസ് ബാധയിൽ നിരവധിപ്പേരാണ് ചികിത്സയിലുള്ളത്. സബർ കാന്താ,ആരവല്ലി,മഹിസാഗർ തുടങ്ങിയ ജില്ലകളിൽ അണുബാധയിൽ കുട്ടികളടക്കം മരണപ്പട്ടതോടെ കടുത്ത നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെട്ടുത്തി. സബർ കാന്തയിലെ ഹിമത് നഗറിലെ ആശുപത്രിയിലാണ് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്.

Also Read: ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജവാർത്ത; നിയമനടപടി സ്വീകരിക്കുമെന്ന് ജി സ്റ്റീഫൻ എംഎൽഎ

റാബ്ഡോ വിറിഡോ ഗണത്തിൽപ്പെട്ട വൈറസ് കൊതുക്, ഈച്ച എന്നിവയിലൂടെയാണ് രോഗം പടർത്തുന്നത്. അണുബാധ കേന്ദ്ര നാഡീവ്യൂഹത്തെയും മസ്തിഷകത്തെയു ഗുരുതരമായി ബാധിക്കന്നതു കൊണ്ട് മരണ സാധ്യത കൂടുതലാനെന്നും എത്രയും വേഗം ചികിത്സ ലഭ്യമാക്കേണ്ടതാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിച്ചു.

Also Read: കര്‍ണാടകയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം: ആര്‍ക്കും ഗുണകരമാവില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

15 വയസ്സിനു മുകളിലുള്ള കുട്ടികളെ സാരമായി ബാധിക്കുന്ന വൈറസിന് വ്യാപന ശേഷിയും കൂടുതലാണ്. വൈറസിനെപ്പറ്റി പഠിക്കാനും മുൻകരുതലുകൾ എടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായും പരിഭ്രാന്ത്രരാ മാകേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേഷ് പട്ടേൽ അറിയിച്ചു. അയൽ സംസ്ഥാനങ്ങളായ രാജസ്ഥാൻ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും നിരവധിപ്പേർ നിലവിൽ ചികിത്സ തേടിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കാനായി രോഗികളുടെ രക്ത സാമ്പിളുകൾ പൂനെ ആസ്ഥാനമായുള്ള നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News