കുവൈറ്റ് തീപിടിത്തം; മരണസംഖ്യ ഉയരുന്നു, ഇതുവരെ തിരിച്ചറിഞ്ഞത് 19 മലയാളികളെ

കുവൈറ്റ് തീപിടിത്തത്തിൽ മരണസംഖ്യ കൂടുന്നു.മരിച്ച 4 പേരെ കൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട കീഴ് വായ്പ്പൂർ നെയ്‌വേലിപ്പടി സ്വദേശി സിബിൻ ടി എബ്രഹാം (31), ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസ് (44)കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ്, കണ്ണൂർ സ്വദേശി നിതിൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി. 24 മലയാളികൾ മരിച്ചുവെന്നാണ് നോർക്കയുടെ അനൗദ്യോഗിക കണക്ക് പറയുന്നത്.

ALSO READ: സിപിഐഎം ശ്രമം മുസ്‌ലിം മുഖ്യമന്ത്രിയെ അധികാരത്തിലേറ്റാൻ, അത്‌ പ്രകോപനപരം; വർഗീയ പരാമർശവുമായി കെ സുരേന്ദ്രൻ

പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോർജ്, മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ , ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ് എന്നിവരാണ് മരിച്ചത്. തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ,തിരൂർ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കൽ നൂഹ്,തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് ,പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു , പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ,കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ്,പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ് , കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് എന്നിവരെയാണ് ഇതുവരെ മരിച്ചവരിൽ തിരിച്ചറിഞ്ഞ മലയാളികൾ.

ചികിത്സയിലുള്ള 7 പേർ ഗുരുതരാവസ്ഥയിൽ ആണ്. അതേസമയം മൃതദേഹം എത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.നാട്ടിൽ ചികിത്സ വേണമെന്നുള്ളവരെ നാട്ടിലെത്തിക്കും.മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ നടത്തുകയാണ് എന്ന് നോർക്ക സെക്രട്ടറി പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് 12ലക്ഷം അടിയന്തര സഹായം നൽകുമെന്നും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ നൽകുമെന്നും നോർക്ക അറിയിച്ചു .

ALSO READ:വര്‍ക്കലയില്‍ നിയന്ത്രണംവിട്ട കാര്‍ വീടിനുള്ളിലേക്ക് ഇടിച്ചുകയറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News