തൂക്കിലേറ്റുന്നതിന് മുമ്പ് ആ തടവുകാരന്‍ ആവശ്യപ്പെട്ട ആഹാരത്തിന്റ പേര് കേട്ട് ജയിലിൽ ഉദ്യോഗസ്ഥര്‍ ഞെട്ടി; ആരെയും അമ്പരപ്പിച്ച ആ ഭക്ഷണത്തിന്റെ കഥ

Jail

ജയിലില്‍ വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പ് തടവുകാരോട് അവസാനത്തെ ആഗ്രഹങ്ങള്‍ ചോദിക്കുന്നത് പതിവായിട്ടുള്ള കാര്യമാണ്. അവസാനമായി തടവുകാരന്‍ ആവശ്യപ്പെടുന്ന ആഗ്രഹം പരമാവധി നടപ്പിലാക്കാനും ജയില്‍ അധികൃതകര്‍ ആവശ്യപ്പെടാറുണ്ട്.

വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ഒരു കുറ്റവാളിയുടെ അവസാനമായി കഴിക്കാന്‍ ആഗ്രഹമുള്ള ഭക്ഷണം കേട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ അമ്പരന്നുപോയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. 1968 -ല്‍ തന്റെ 28 -ാം വയസ്സില്‍ തൂക്കിലേറ്റപ്പെട്ട വിക്ടര്‍ ഹാരി ഫെഗര്‍ എന്ന കുറ്റവാളിയുടെ അവസാനത്തെ ആഗ്രഹം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

ഒരു ഡോക്ടറുടെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റില്‍ ആയത്. വിചാരണയ്ക്ക് ശേഷം വിക്ടറിന് കോടതി വധശിക്ഷ വിധിച്ചു. തൂക്കിലേറ്റുന്നതിനു മുന്‍പ് വിക്ടറിനോട് അവസാനമായി എന്താണ് കഴിക്കാന്‍ ആഗ്രഹമെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചിരുന്നു.

Also Read : ലോഗിൻ ഐഡി ഇല്ലാതാകും, വിവരങ്ങളും ചോരും…! പുതിയ മാൽവെയർ പണി തരുമോ..?

തന്റെ അവസാന അത്താഴമായി ഒരു ഒലിവ് മാത്രം മതി എന്നായിരുന്നു വിക്ടറിന്റെ ആവശ്യം. അതും കുരു എടുത്തു മാറ്റാത്ത ഒരു ഒലിവ് ആണ് അദ്ദേഹം ചോദിച്ചത്. ഹെന്റി ഹാര്‍ഗ്രീവ്സ് എന്ന ഫോട്ടോഗ്രാഫര്‍ വിക്ടര്‍ അവസാനമായി ചോദിച്ചു വാങ്ങിയ ഭക്ഷണത്തിന്റെ ഫോട്ടോയും പകര്‍ത്തിരുന്നു.

‘ ഒരു ഒലിവ് മാത്രമാണ് അയാള്‍ തന്റെ അവസാന ഭക്ഷണമായി ആവശ്യപ്പെട്ടത്. അത് ലളിതവും മനോഹരമായിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനം പോലെ, പൂര്‍ണ്ണവിരാമം പോലെ ഒന്നായിരുന്നു. ഒലിവ് സമാധാനത്തിന്റെ വൃക്ഷമായതിനാല്‍ തന്റെ മരണശേഷം മൃതദേഹത്തില്‍ നിന്ന് ഒരു ഒലിവ് മരം വളര്‍ന്നു വരുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നു.’ ഹെന്റി അന്ന് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News