ശാന്തകുമാരി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

വിഴിഞ്ഞം മുല്ലൂര്‍ തോട്ടം ആലുമൂട് വീട്ടില്‍ ചെല്ലമ്മ മകള്‍ 74 വയസ്സുള്ള ശാന്ത എന്ന ശാന്തകുമാരിയെ കൊലപെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത ശേഷം മൃതദേഹം ഒളിപ്പിച്ച കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍കക്കും ww ശിക്ഷ വിധിച്ചു. നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ ജഡ്ജി എ എം ബഷീര്‍ ആണ് പ്രതികളെ ശിക്ഷിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്..

പ്രതികള്‍ കുറ്റക്കാരെന്നു(16.5.2024) കോടതി നിരീക്ഷിച്ചിരുന്നു. ശിക്ഷയിന്മേല്‍ തെളിവെടുത്തും വാദം കേട്ടും ആണു വിധി പറഞ്ഞത്. ഒന്നാം പ്രതി വിഴിഞ്ഞം ടൗണ്‍ ഷിപ് കോളനിയില്‍ ഇസ്മായിലിന്റെ ഭാര്യ റഫീക്ക 51/2024 വയസ്സ്,രണ്ടാം പ്രതി പാലക്കാട് ജില്ലയില്‍ പട്ടാമ്പി വിളയൂര്‍ വള്ളികുന്നത്തു വീട്ടില്‍ അബൂബേക്കര്‍ മകന്‍ അല്‍അമീന്‍ 27 /2024 വയസ്സ്,മൂന്നാം പ്രതി വിഴിഞ്ഞം ടൗണ്‍ ഷിപ്പ് കോളനിയില്‍ ഹൌസ് നമ്പര്‍ 44 ഇല്‍ ഇസ്മായില്‍ മകന്‍ (27/2024) വയസ്സുള്ള ഷെഫീഖ് എന്നിവരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 120(B),342,302,201,397 എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.(ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ച എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്.

14.1.2022 പകല്‍ 9 മണിക്കാണ് കേസിനാസ്പദം ആയ കുറ്റ കൃത്യം നടന്നത്. ഒറ്റയ്ക്ക് താമസിക്കുക ആയിരുന്ന ശാന്തകുമാരിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ അയല്‍ വീട്ടില്‍ വാടകക്കാരായി വന്ന പ്രതികള്‍ ഗൂഡാലോചന നടത്തി കൃത്യം ആസൂത്രണം ചെയ്തു നടപ്പില്‍ ആക്കുക ആയിരുന്നു.അതിനായി പ്രതികളുടെ വസ്ത്രങ്ങളും മറ്റും രണ്ടാം പ്രതിയുടെ പാലക്കാട്ടുള്ള വീട്ടിലേക്കു കൃത്യത്തിനും രണ്ടാഴ്ച മുന്നേ മുന്‍കൂര്‍ ആയി മാറ്റിയിരുന്നു.വിധവയായ ശാന്തകുമാരി ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. മകന്‍ ഹോട്ടല്‍ വ്യവസായിയും, മകള്‍ ആന്ധ്രപ്രദേശിലുമാണ്.

കുടുംബ വീട്ടില്‍ ഭര്‍ത്താവിന്റെ ആല്‍ത്തറയില്‍ സ്ഥിരം വിളക്ക് കത്തിച്ചു വച്ചു കഴിഞ്ഞിരുന്ന ശാന്തകുമാരി എപ്പോഴും സ്വര്‍ണ ആഭരണങ്ങള്‍ അണിഞ്ഞു വന്നിരിന്നു. ഒന്നാം പ്രതി റഫീക്ക സൗഹൃദത്തില്‍ ഏര്‍പ്പെട്ട ശേഷം ശാന്തകുമാരിയെ കൃത്യ ദിവസം പ്രതികള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ വിളിച്ചു വരുത്തി അന്യായ തടസം ചെയ്തു നിറുത്തി രണ്ടും മൂന്നും പ്രതികള്‍ തുണി കൊണ്ടുള്ള കുരുക്കിട്ട് കഴുത്തു ഞെരിച്ച നേരം ഒന്നാം പ്രതി ഒരു ഇരുമ്പ് ചുറ്റിക കൊണ്ട് ശാന്തകുമാരിയെ തലയ്ക്കടിച്ചും,തുടര്‍ന്ന് രണ്ടാം പ്രതി അതേ ചുറ്റിക ഉപയോഗിച്ച് നെറ്റിയിലും തലയുടെ മറ്റു ഭാഗങ്ങളിലും അടിച്ചു കൊലപെടുത്തുക ആയിരുന്നു.മൃത ദേഹത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളായ ലക്ഷമീ ദേവിയുടെ ലോക്കറ്റുള്ള സ്വര്‍ണ്ണ മാല,ഇരു കൈകളിലും അണിഞ്ഞിരുന്ന വളകള്‍, മോതിരം,മാട്ടിയോട് കൂടിയ കമ്മലുകള്‍ എന്നിവ പ്രതികള്‍ കവര്‍ന്നെടുത്തു.

മൃതദേഹം വീടിന്റെ തട്ടിന്‍ പുറത്തെ ആസ്ബസ്റ്റോസ് മേല്‍ക്കൂരയ്ക്കും തട്ടിനും ഇടയിലുള്ള സ്ഥലത്തു ഞെരുക്കി ഒളിപ്പിച്ചു വച്ചു. പ്രതികള്‍ മൂവരും ചേര്‍ന്ന് അന്നേ ദിവസം തന്നെ രണ്ടു തവണ ആയി വിഴിഞ്ഞം അഞ്ജനാ ജുവല്ലറിയില്‍ കുറച്ചു ഭാഗം സ്വര്‍ണം വിറ്റ് കാശാക്കി.തുടര്‍ന്ന് പ്രതികള്‍ തിരുവനന്തപുരം പവര്‍ ഹൗസ് റോഡില്‍ അമലാസ് റെസിഡന്‍സി ഹോട്ടലില്‍ ഏസി മുറി എടുത്തു താമസിച്ചു. 14.1.2022 രാത്രി തന്നെ തിരുവനന്തപുരത്തു നിന്നും തൃശൂര്‍ പോകുന്ന ബസില്‍ കയറി യാത്രക്കാരായി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പോലീസ് കഴക്കൂട്ടത്തു വച്ചു കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു.

സി സി റ്റിവി ദൃശ്യങ്ങള്‍ ഈ കേസിന്റെ അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവായി. സ്വര്‍ണാഭരണങ്ങള്‍ കുറെ ഭാഗം ജുവല്ലറിയില്‍ നിന്നും ബാക്കി ഉള്ളവ പ്രതികളുടെ പക്കല്‍ നിന്നും വിഴിഞ്ഞം പോലീസ് കണ്ടെടുത്തു. പ്രതികള്‍ മൂവരും ഈ കേസിനും കൃത്യം ഒരു വര്‍ഷം മുന്നേ 14.1.2021 തീയതിയില്‍ കോവളം പോലീസ് സ്റ്റേഷന്‍ ക്രൈം കേസില്‍ മൈനറായ ഒരു പെണ്‍കുട്ടിയെ സമാന രീതിയില്‍ ചുറ്റികക്ക് അടിച്ചു കൊല പെടുത്തിയ കേസില്‍ പ്രതികള്‍ ആണ്. ഈ കേസിലെ മൂന്നാം പ്രതി ഷെഫീഖ് മൈനര്‍ ആയ പെണ്‍ കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലും പ്രതിയാണ്.

പ്രതികള്‍ മൂവരും തിരുവനന്തപുരം, നെയ്യാറ്റിന്‍കര പോക്‌സോ കോടതികളിലെ കേസുകളില്‍ നിലവില്‍ പ്രതികള്‍ ആണ്. വിഴിഞ്ഞം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അജയ് റ്റി. കെ യുടെ നേതൃത്വത്തില്‍ ഉള്ള ടീം ആണു ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഇളക്കി മാറ്റി ശാന്തകുമാരിയുടെ മൃത ദേഹം ഇന്‍ക്വസ്റ്റ് നടപടിക്കായി പുറത്തെടുത്തത്.കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം 34 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ പെട്ട 61 രേഖകളും 34 വസ്തു വകകളും കോടതിയില്‍ ഹാജരാക്കി. വിഴിഞ്ഞം പൊലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശി അന്വേഷണം നടത്തി ഫൈനല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയ കേസില്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ പാറശ്ശാല എ അജികുമാര്‍ കോടതിയില്‍ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News