സിദ്ധാർത്ഥന്റെ മരണം; ഒരു പ്രതിയെയും സംരക്ഷിക്കില്ല: എ കെ ബാലൻ

പൂക്കോട് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഒരു പ്രതിയെയും സംരക്ഷിക്കിലെന്ന് മുൻ മന്ത്രി എ കെ ബാലൻ. എസ്എഫ്ഐക്കാരെന്നോ സിപിഐഎമ്മുകാരെന്നോ ഉള്ള വ്യത്യാസങ്ങൾ കാണിക്കിലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരികയാവേയാണ് ഈക്കാര്യം വ്യക്തമാക്കിയത്.

Also read:ജെഎൻയുവിൽ സംഘർഷം; എബിവിപി – എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി

കുറ്റം ചെയ്തവർ ആരായാലും തക്കതായ ശിക്ഷ ലഭിക്കും. പ്രതികൾക്ക് ഒരുവിധ സംരക്ഷണവും നൽകില്ല. സമരാഗ്നി വേദിയിൽ ജനഗണമന തെറ്റിച്ച് പാടിയ വിഷയത്തിൽ എ കെ ബാലൻ യു ഡി എഫുകാരെ പരിഹസിച്ചു. ‘ജനഗണമന മര്യാദക്ക് പാടാൻ അറിയാത്തവരാണ് യൂഡിഎഫുകാർ. രണ്ട് വലിയ സഹോദരങ്ങൾ എന്നാണ് പറയുന്നത്. പരസ്പ്പരം ‘മ‘ ചേർത്താണ് ഇപ്പോൾ അവർ സംസാരിക്കുന്നത്. സമരാഗ്നി യാത്രയിലൂടെ സ്വയം അഗ്നിയായി എരിഞ്ഞു തീരുകയാണ് യൂഡിഎഫുകാർ’.

Also read:സമരാഗ്നി വേദിയിലെ ദേശീയഗാനം; നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ്

പി.ജയരാജൻ വധശ്രമക്കേസ് വിധിയിൽ അപ്പീൽ പോകേണ്ട കേസാണെന്നതിൽ സംശയമിലെന്നും പ്രതികളെ വെറുതെ വിട്ടതിൽ പ്രോസിക്യൂഷൻ ഉറപ്പായും അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. പൊതുവിൽ നല്ല സന്ദേശമാണ് കോടതികൾ നൽകുന്നത്. വിയോജിപ്പുകൾ ഉണ്ടെങ്കിൽ പോലും ചില വിധികൾ പൊതുസമൂഹത്തിൽ വലിയ അംഗീകാരം നേടിട്ടുണ്ട്’: എ കെ ബാലൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News