ഇടപ്പള്ളിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അപകടം ഗുഡ്സ് ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെ

ഇടപ്പള്ളിയിൽ ട്രെയിനിനു മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഗുഡ്സ് ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെയെന്ന് സുഹൃത്തുക്കൾ .

ALSO READ: മുതലപ്പൊഴിയിൽ ബോട്ട് അപകടത്തിൽപ്പെട്ടു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തൃക്കാക്കരയിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്നു ആന്റണി ജോസ് ആയിരുന്നു ഷോക്കറ്റ് മരിച്ചത്. ട്രെയിനിനു മുകളിൽ കയറിയത് ആന്റണി ജോസ് മാത്രം. ഷോക്കേറ്റ് ആന്റണി ട്രാക്കിലേക്ക് വീണു.വീഴ്ചയിൽ തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ പിറന്നാളിന്‌ കേക്ക്‌ വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും കൂട്ടുകാരുമെന്ന് എളമക്കര പൊലീസ്‌ പറഞ്ഞു.കൂട്ടുകാർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെത്തുടർന്ന്‌ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം എറണാകുളത്തെ ആശുപത്രിയിലേക്ക്‌ മാറ്റി. രാത്രിയോടെയായിരുന്നു മരണം.

ALSO READ: മാന്നാർ കൊലപാതകം; മൃതദേഹം നേരിൽ കണ്ട കൂടുതൽ സാക്ഷികൾ രംഗത്ത്, ചോദ്യം ചെയ്യലിനായി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News