ഇക്കഴിഞ്ഞ ജൂണ്‍ 21ന് പഞ്ചാബിലെ അമൃത്സറിലുള്ള സുവര്‍ണ ക്ഷേത്രത്തില്‍ യോഗ ചെയ്തതിന് ക്രിമിനല്‍ കേസ് നേരിടുന്ന ഫാഷന്‍ ഡിസൈനര്‍ നേരെ വധഭീഷണി. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അതേസമയം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ അര്‍ച്ചന മാക്വാന പുതിയ വീഡിയോ പ്രസ്താവനയുമായി രംഗത്തെത്തി. ശിരോമണി ഗുരുദ്വാര പ്രബന്ധക്ക് കമ്മിറ്റി തനിക്കെതിരെയുള്ള പരാതി പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. മതപരമായ വികാരത്തെ മുറിപ്പെടുത്തിയെന്നാണ് അര്‍ച്ചനയ്‌ക്കെതിരെയുള്ള കേസ്.
ALSO READ: തോട്ടം തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടണം; മന്ത്രി വി ശിവൻകുട്ടി
അജ്ഞാതരായ ആളുകളാണ് അര്‍ച്ചനയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇ മെയില്‍, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയാണ് ഭീഷണി. സുവര്‍ണ ക്ഷേത്രത്തില്‍ ശീര്‍ശാസനം നടത്തുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് ഭീഷണി. എഫ്‌ഐആറില്‍ പ്രതികളുടെ പേരൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല.
അന്താരാഷ്ട്ര യോഗാ ദിനത്തിലാണ് അര്‍ച്ചന സുവര്‍ണ ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രത്തിനെ വലംവയ്ക്കുന്ന പാതയിലാണ് യോഗ ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ പെട്ടെന്ന് വൈറലാവുകയും ചെയ്തു. രണ്ടുദിവസത്തിന് ശേഷം പൊലീസിന് അര്‍ച്ചനയ്‌ക്കെതിരെ പരാതിയും ലഭിച്ചു.
ALSO READ: നീറ്റ് പരീക്ഷ ക്രമക്കേട്; വിഷയം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷ സഖ്യം ഇന്ത്യ
പിന്നാലെ ക്ഷമാപണവുമായി അര്‍ച്ചന രംഗത്തെത്തിയിരുന്നു. ആയിരത്തോളം ഭക്തരാണ് യോഗ ചെയ്യുമ്പോള്‍ അവിടുണ്ടായിരുന്നത്. തന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് പോലും സിഖ് മതവിശ്വാസിയാണ്. അവിടുണ്ടായിരുന്നവര്‍ക്ക് ആര്‍ക്കും മതവികാരം വ്രണപ്പെട്ടിട്ടില്ല. അതിനാല്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അര്‍ച്ചന പറഞ്ഞിരുന്നു. വിദേശത്തുള്ള ചിലരാണ് ചിത്രം പ്രചരിപ്പിച്ച് പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here