സല്‍മാന് പിന്നാലെ ഷാരൂഖിനും വധഭീഷണി; സന്ദേശം ഛത്തീസ്ഗഡില്‍ നിന്ന്

ബോളിവുഡ് താരം സല്‍മാന്‍ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയി സംഘം സല്‍മാന് ഖാനെതിരെ ഭീഷണിയുയര്‍ത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഷാരൂഖിന് നേരെ വധഭീഷണിയുണ്ടായിരിക്കുന്നത്. സംഭവത്തില്‍ അജ്ഞാതനായ ആള്‍ക്കെതിരെ ബാന്ദ്ര പൊലീസ് കേസെടുത്തു.

ALSO READ: വോട്ടിന് കിറ്റ്; വയനാട്ടിൽ കോൺഗ്രസ് വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച കിറ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ പിടികൂടി

ഛത്തിസ്ഗഡില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് മനസിലാക്കിയ പൊലീസ് ഇപ്പോള്‍ റായ്പൂരിലെത്തിയിട്ടുണ്ട്. ഫൈസാന്‍ ഖാന്‍ എന്നയാളാണ് ഭീഷണിക്ക് പിന്നിലെന്നാണ് നിഗമനം. ഇയാളുടെ ഫോണില്‍ നിന്നാണ് തുടര്‍ച്ചയായി ഭീഷണി ഉണ്ടായത്.

ALSO READ: സുനിത വില്യംസിന് ആരോഗ്യപ്രശ്നങ്ങൾ..? ആശങ്കയുയർത്തി ബഹിരാകാശ നിലയത്തിൽനിന്നുള്ള പുതിയ ചിത്രം

കോടികള്‍ നല്‍കിയില്ലെങ്കില്‍ ഷാരൂഖിനെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. എന്നാല്‍ എത്രയാണ് തുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. അഞ്ചു കോടി രൂപ ആവശ്യപ്പെട്ടാണ് സല്‍മാന് എതിരെ ഭീഷണി സന്ദേശമെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News