മുകേഷ് അംബാനിക്കെതിരെ വധഭീഷണി; സന്ദേശമെത്തിയത് പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന്റെ പേരിൽ

മുകേഷ് അംബാനിക്കെതിരെ വന്ന വധഭീഷണി എത്തിയത് പാകിസ്താൻ ക്രിക്കറ്റ് താരത്തിന്റെ പേരിൽ. ക്രിക്കറ്റ് താരം ഷദാബ് ഖാൻ്റെ പേരിൽ ആണ് വധഭീക്ഷണി എത്തിയത്. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് shadabkhan@mailfence എന്ന മെയിൽ ഐഡി ഉണ്ടാക്കിയതെന്ന് മുംബൈ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. സംഭവത്തിൽ കേസിൽ പിടിയിലായ രാജ്‌വീർ ഖൺട് പൊലീസ് കസ്റ്റഡിയിലാണ്.

ALSO READ:ആര് മുന്നിൽ? ബോക്സോഫീസിൽ ലിയോ- ജയിലർ പോരാട്ടം

ഒക്ടോബർ 27നാണ് മുകേഷ് അംബാനിയ്ക്ക് വധഭീഷണി എത്തിയത്. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇമെയിലിൽ വധഭീക്ഷണി എത്തിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്.”എന്നായിരുന്നു സന്ദേശം.പിന്നീട് രണ്ട് ഭീഷണി ഇമെയിൽ കൂടി അംബാനിക്ക് ലഭിച്ചു.

മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിൽ മുംബൈയിലെ ഗാംദേവി പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി സെക്‌ഷൻ 387, 506 (2) പ്രകാരമാണ് കേസെടുത്തത്.

ALSO READ:രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാം വർഷം ബികോം വിദ്യാർത്ഥിയായ ശനിയാഴ്ച ഗാന്ധിനഗറിലെ കലോലിൽ നിന്ന് രാജ്‌വീർ പിടിയിലായത്.രാജ്‌വീറിനൊപ്പം ഗണേഷ് രമേശ് വനപർഥി എന്ന മറ്റൊരാൾ കൂടി അംബാനിയ്ക്ക് ഭീഷണി സന്ദേശമയച്ച മറ്റൊരു കേസിൽ പിടിയിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News