സ്‌പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി ഉയർന്നു. വെള്ളപ്പൊക്കത്തിൽ നിരവധിപേരെ കാണാതായി. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് വ്യക്തമാക്കി. ഇതിനോടകം 2,500 സൈനികരെ ഇതിനോടകം വിന്യസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പ് ഇന്നുവരെ സാക്ഷ്യം വഹിക്കാത്ത അതിതീവ്ര ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്‌പെയിനിലുണ്ടായത്. ബാലിയാറിക് ദ്വീപ്, കാറ്റലോണിയ, വലെന്‍സിയ എന്നിവിടങ്ങളില്‍ ഈ ആഴ്ച അവസാനംവരെ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്.
സ്‌പെയിനിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് കാറുകള്‍, പാലങ്ങള്‍, മരങ്ങള്‍ എന്നിവ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നൂറുകണക്കിന് കാറുകളാണ് വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയിട്ടുള്ളത്. കാറുകള്‍ വെള്ളത്തിലൂടെ ഒഴുകുന്ന ദൃശ്യങ്ങളാല്‍ സാമൂഹികമാധ്യമങ്ങളും നിറഞ്ഞു. ആയിരക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും പ്രയാസം നേരിടുന്നുണ്ട്.
Real-life hero in action!
Risking his own life to save those trapped in floods, showing incredible bravery and selflessness.
True inspiration for us all. 🙌💙 #DANA #Spain #SpainFloods#Floods #Flooding#Inundación #InundacionesEnEspaña #España
pic.twitter.com/tb8bAju95v— Mr. Shaz (@Wh_So_Serious) November 1, 2024
Also Read; യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; ശ്രീലങ്കയിലേക്ക് ഇനി ആഴ്ചയിൽ അഞ്ചുദിവസം കപ്പൽ സർവീസ്
യൂറോപ്പിന്റെ ചരിത്രത്തില്‍ 1967-ലാണ് ഇതിന് മുമ്പ് ഏറ്റവും വലിയ പ്രളയം രേഖപ്പെടുത്തുന്നത്. അന്ന് അഞ്ഞൂറോളം ആളുകളായിരുന്നു പോര്‍ച്ചുഗലില്‍ മരിച്ചത്. 1970-ല്‍ 209 പേര്‍ റൊമേനിയയിലും 2021-ല്‍ ജര്‍മനിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 185 പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here