ഗുജറാത്തില്‍ മഴക്കെടുതി രൂക്ഷം; മരണം 36 കടന്നു

flood gujarath

ഗുജറാത്തില്‍ ദിവസങ്ങളായി തുടരുന്ന മഴക്കെടുതിയില്‍ മരണം 36 കടന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കനത്ത മഴയില്‍ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.ദുരന്ത ബാധിത മേഖലയില്‍ നിന്നുള്ള ആളുകള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ തുടരുകയാണ്.അതേസമയം മഴയില്‍ വൈദ്യുതി തടസപ്പെട്ടയിടങ്ങളില്‍ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ALSO READ: ‘അസ്‌ന’ കേരളത്തെ സ്വാധീനിക്കില്ലെങ്കിലും അടുത്ത 7 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും

അതേസമയം കനത്ത മഴയെ തുടർന്ന് ആന്ധ്രാ പ്രദേശിന്റെ പലയിടങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും കുടുങ്ങി കിടന്ന എ ൻപതിലധികം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തതിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News