കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ 55 ആയി

തമിഴ്‌നാടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 55 ആയി. മരിച്ചവരിൽ സ്ത്രീകളും ട്രാൻസ്‌ജെൻഡർ വ്യക്തിയും ഉൾപ്പെടുന്നു. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്.

ALSO READ: ദില്ലി നഗരത്തിലെ മഴ; ഉഷ്ണ തരംഗത്തിന് നേരിയ ശമനം

സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും ദുരന്തത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മദ്യത്തിൽ മെഥനോൾ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. മദ്യം വാങ്ങി കഴിച്ചതിന് പിന്നാലെ വയറുവേദന, തലകറക്കം, കണ്ണെരിച്ചിൽ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയായിരുന്നു.

ALSO READ: യു ഡി എഫ് ഭരിക്കുന്ന പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിൽ നടന്നത് 150 കോടി രൂപയുടെ വന്‍കൊള്ള; പ്രതിഷേധവുമായി ഡി വൈ എഫ് ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News